Rijisha M.|
Last Modified തിങ്കള്‍, 30 ജൂലൈ 2018 (12:37 IST)
ബോക്‌സോഫീസിൽ വൻ ചലനം സൃഷ്‌ടിച്ച കൂടെ റിലീസിനെത്തിയിട്ട് പതിനേഴ് ദിവസമായിരിക്കുകയാണ്. ചിത്രം പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 82.22 ലക്ഷമാണ് സ്വന്തമാക്കിയിരിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് ഒരു കോടി എന്ന റെക്കോര്‍ഡിലേക്ക് സിനിമ എത്തുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ടതില്ല. 'മമ്മൂട്ടിച്ചിത്രമായ അബ്രഹാമിന്റെ സന്തതികൾ' ആയിരുന്നു ഇതിന് തൊട്ട് മുൻപ് തിയേറ്റർ അടക്കി ഭരിച്ചിരുന്നത്.
കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അഞ്ച് ദിവസം കൊണ്ട് 31 ലക്ഷം രൂപ സ്വന്തമാക്കിയ ചിത്രം 9 ദിവസം കൊണ്ട് 53.46 ലക്ഷം നേടിയിരുന്നു. അതേ സമയത്തിനുള്ളില്‍ തിരുവനന്തപുരം ഏരിയപ്ലെക്ലസില്‍ നിന്ന് മാത്രം 20 ലക്ഷം നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു.
കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഒരു കോടിയിലേക്കെത്താന്‍ ഒരുങ്ങുന്ന 'കൂടെ'യ്‌ക്ക് തൊട്ട് മുന്‍പ് റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രമായ നീരാളി പ്രദര്‍ശനം അവാസനിപ്പിച്ചിരുന്നു. 22 ലക്ഷമായിരുന്നു നീരാളിയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടാന്‍ കഴിഞ്ഞിരുന്നത്.
നീരാളിക്ക് ബോക്‌സോഫീസിൽ കാര്യമായ പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല.
അമ്പത് ദിവസത്തിലേക്കെത്താൻ പോകുന്ന അബ്രഹാമിന്റെ സന്തതികളാണ് പുലിമുരുകന് ശേഷം മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം. കേരളത്തിന് പുറത്തും, അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നും കോടികള്‍ വാരിക്കൂട്ടി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തിയേറ്റർ ഭരിക്കുന്ന 'കൂടെ' 'അബ്രഹാമിന്റെ സന്തതികൾ'ക്ക് ഭീഷണിയാകുമോ എന്നാണ് സംശയം.