അമീര്‍ഖാനുമായി വേര്‍പിരിഞ്ഞത് സ്വതന്ത്രയായി ജീവിക്കാനാണെന്ന് കിരണ്‍ റാവു

kiran rao
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2024 (08:38 IST)
kiran rao
അമീര്‍ഖാനുമായി വേര്‍പിരിഞ്ഞത് സ്വതന്ത്രയായി ജീവിക്കാനാണെന്ന് കിരണ്‍ റാവു. വിവാഹം വേര്‍പ്പെടുത്തുന്നതിനെ താന്‍ ഭയന്നിരുന്നില്ലെന്നും
വിവാഹത്തിന് ഒരു വര്‍ഷം മുമ്പ് തന്നെ താനും അമീര്‍ഖാനും ഒന്നിച്ച് താമസിച്ചിരുന്നുവെന്നും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും കിരണ്‍ റാവു പറഞ്ഞു. രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ മികച്ച ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്നും ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അതില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

എനിക്ക് സ്വതന്ത്രമായി ജീവിക്കണമായിരുന്നു. എന്റെ സ്വന്തം വളര്‍ച്ച വേണമെന്ന് ഞാന്‍ കരുതി. അമീറിന് അത് മനസ്സിലാവുകയും അതിനാല്‍ അദ്ദേഹം എന്നെ പിന്തുണയ്ക്കുകയുമായിരുന്നു ചെയ്തത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷവും അമീറും കിരണ്‍ റാവുവും അടുത്ത സുഹൃത്തുക്കളായാണ് കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :