Rijisha M.|
Last Updated:
ചൊവ്വ, 20 നവംബര്‍ 2018 (12:41 IST)
വിജയ് -
ജ്യോതിക കൂട്ടുകെട്ടിൽ ഇറങ്ങി സൂപ്പർഹിറ്റ് ലിസ്‌റ്റിൽ ഇടം നേടിയ ചിത്രമായിരുന്നു ഖുഷി. 2000ൽ പുറത്തിറങ്ങിയ ചിത്രം ഇരു താരങ്ങളുടേയും കരിയറില്‍ വന്‍ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഖുഷിയുടെ രണ്ടാം ഭാഗം വരുന്നെന്ന വാർത്തകളാണ് പ്രചരിക്കുന്നത്.
എന്നാൽ ആരാധകരുടെ സംശയം വിജയ്-ജ്യോതിക കോംമ്പോ തന്നെ ആയിരിക്കുമോ ചിത്രത്തിലും എത്തുക എന്നാണ്. അതേസമയം നായികയുടെ സ്ഥാനം ആർക്കായിരിക്കും എന്ന ചർച്ചയാണ് കോളിവുഡിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ
ഇതിനെക്കുറിച്ച് ജ്യോതിക തന്നെ വെളിപ്പെടുത്തുകയാണ്.
ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പുറത്തു വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ചിത്രത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. എന്നാല്‍ കഥാപാത്രം പക്വതയുളളതും ബുദ്ധിമതിയുമായിരിക്കണമെന്നുള്ള ഒരു നിബന്ധനയുണ്ടെന്ന് ജ്യോതിക പറഞ്ഞു.