മമ്മൂക്കയെ റീടേക്കിന് അനുവദിച്ചാൽ നമ്മൾ പെടും; കഥ പറഞ്ഞ് ഖാലിദ് റഹ്‌മാൻ

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2025 (13:35 IST)
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഉണ്ട'. മമ്മൂട്ടിയെന്ന നടനെ അത്രമേൽ മികച്ചതാക്കി കാണിച്ച സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച എസ് ഐ മണി എന്ന പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഇൻട്രോ സീനിന് പിന്നിലെ രസകരമായ കഥ വിവരിക്കുകയാണ് സംവിധായകൻ. ഓരോ ടേക്കിലും അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ട് പോകുമെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഖാലിദ് റഹ്‌മാൻ പറഞ്ഞു.

ഉണ്ടയിലെ മണി സാറിന്റെ ഇൻട്രോ സീൻ മൂന്ന് ടേക്കുകൾ ഉണ്ടായിരുന്നെന്നും മൂന്ന് തവണയും വ്യത്യസ്തമായ ചിരികളാണ് മമ്മൂട്ടി നൽകിയതെന്നും ഖാലിദ് റഹ്‌മാൻ പറഞ്ഞു. മമ്മൂട്ടി എന്ന ആക്ടറിനെ റീടേക്കിന് അനുവദിക്കുമ്പോൾ സംവിധായകർ പെടുമെന്നും കാരണം ഓരോ ടേക്കിലും അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ട് പോകുമെന്നും ഖാലിദ് റഹ്‌മാൻ പറയുന്നു.

'ഉണ്ടയിലെ മണി സാറിന്റെ ഇൻട്രോ സീൻ മൂന്ന് ടേക്ക് ഉണ്ട് എന്റെ കയ്യിൽ. ആദ്യ ടേക്കിൽ ആക്ഷൻ പറഞ്ഞ് അത് ചെയ്തു കഴിഞ്ഞ് ഞാൻ പ്ലേയ്ബാക്കിൽ നോക്കുമ്പോൾ ആർക്കും ഒന്നും പറയാനില്ല. കാരണം അതൊരു പെർഫെക്റ്റ് ഷോട്ട് ആയിരുന്നു. അപ്പോൾ എനിക്ക് തോന്നിയത് മമ്മൂട്ടി എന്ന ആൾ അല്ലെ കയ്യിലിരിക്കുന്നേ എന്തിനാടാ പെട്ടെന്ന് ഓക്കേ പറയണേ എന്നാണ്. ഞാൻ മമ്മൂക്കയോട് പോയി അത് ഓക്കേ ആണ് പക്ഷെ ഒന്നുകൂടെ പോകാം എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് എന്താണ് കാരണം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് കറക്ഷൻ പറയാൻ ഒന്നുമില്ല പക്ഷെ എഡിറ്റിംഗിൽ രണ്ട് മൂന്ന് ചോയ്സ് ഉണ്ടെങ്കിൽ നന്നാകും എന്ന് പറഞ്ഞു.

അങ്ങനെ രണ്ടാമത്തെ ടേക്കിൽ വേറെയൊരു ചിരി വന്നു. അതും എനിക്ക് ഓക്കേ ആയിരുന്നു. അപ്പോൾ ഞാൻ ഇനി നിർത്താം എന്ന് പറഞ്ഞു. ഉടനെ ടേക്ക് ത്രീ എന്ന് പറഞ്ഞ് ഒരു ചിരിയും കൂടെ ഷൂട്ട് ചെയ്തു. അതും കഴിഞ്ഞ രണ്ടിൽ നിന്നും വ്യത്യസ്തമായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂട്ടി എന്ന ആക്ടറിനെ റീടേക്ക് പോകുന്തോറും നമ്മൾ പെടും. നമ്മുടെ ഓപ്ഷൻസ് അപ്പോൾ കൂടുമെന്ന് മാത്രമല്ല അദ്ദേഹം റിഫൈൻ ചെയ്തു ബെറ്റർ ആയികൊണ്ട് പോകും. ഭയങ്കര ലെസ്സൺ ആയിരുന്നു അത്. ആദ്യം എടുത്ത ടേക്ക് തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്', ഖാലിദ് റഹ്‌മാൻ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്രയില്‍, അണ്‍ഡോക്കിങ് വിജയകരം; സുനിത വില്യംസ് തിരിച്ചെത്തുന്നു
ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...