നിഹാരിക കെ.എസ്|
Last Modified വ്യാഴം, 19 ഡിസംബര്‍ 2024 (08:50 IST)
കഴിഞ്ഞ ദിവസമായിരുന്നു നടി കീർത്തി സുരേഷ് വിവാഹിതയായത്. ആന്റണി തട്ടിൽ ആയിരുന്നു വരൻ. ഹിന്ദു-ക്രിസ്ത്യൻ മതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. 15 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ നടി കീർത്തി സുരേഷ് അഭിനയം നിർത്തുന്നു എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഭർത്താവിനൊപ്പം നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കുന്ന കീർത്തി സിനിമ ഉപേക്ഷിച്ച് ഭർത്താവിനൊപ്പം പോകുന്നതായാണ് സോഷ്യൽ മീഡിയയിൽ ചർച്ച. സൂപ്പർ നായിക കീർത്തി അഭിനയ ജീവിതം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ നടിയോ അവരുടെ കുടുംബമോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സിനിമ ഉപേക്ഷിക്കാനുള്ള കാരണമൊന്നും ഇല്ലെന്നാണ് നടിയോടടുത്ത വൃത്തങ്ങൾ നക്കുന്ന സൂചന.
അതേസമയം കീർത്തിയുടെ ഭർത്താവ് എഞ്ചിനീയറായ ആൻ്റണി ഇപ്പോൾ മുഴുവൻ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. അതേസമയം ഗോവയിൽ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേർ ചടങ്ങിലെത്തിയിരുന്നു.