24 മണിക്കൂര്‍ പ്രദര്‍ശനം, കായംകുളം കൊച്ചുണ്ണിയുടെ കളക്ഷന്‍ 6 കോടി!

കായംകുളം കൊച്ചുണ്ണി, മോഹന്‍ലാല്‍, നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ്, Kayamkulam Kochunni, Kayamkulam Kochunni Boxoffice Collection, Mohanlal, Nivin Pauly, Rosshan Andrrews
BIJU| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (10:36 IST)
ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് കായം‌കുളം കൊച്ചുണ്ണിക്ക് ലഭിക്കുന്നത്. ചിത്രത്തിന് 24 മണിക്കൂറും കേരളത്തിലെമ്പാടും ഷോകളുണ്ട്. 350 സെന്‍ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

മാത്രമല്ല, കേരളത്തിന് പുറത്തും അനവധി കേന്ദ്രങ്ങളില്‍ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തു. ആദ്യദിനത്തില്‍ ആറുകോടി രൂപയോളം കളക്ഷന്‍ കായംകുളം കൊച്ചുണ്ണി നേടിയിട്ടുണ്ടാകാമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

റിലീസ് ദിവസം തുടക്കത്തിലെ ഷോകളുടെ അതേ സ്ട്രെംഗ്തില്‍ തന്നെയാണ് അഡിഷണല്‍ ഷോകള്‍ക്കും കളക്ഷന്‍ വരുന്നത്. ഈവനിംഗ് ഷോയിലും സെക്കന്‍റ് ഷോയിലും വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ ചിത്രം വമ്പന്‍ ഹിറ്റാകുമെന്ന് ഉറപ്പായി.

45 കോടി രൂപയാണ് ശ്രീ ഗോകുലം ഫിലിംസ് നിര്‍മ്മിച്ച ഈ സിനിമയുടെ ചെലവ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം മുതല്‍മുടക്ക് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയാണ് ആദ്യ ദിനത്തിലെ കളക്ഷന്‍ സൂചിപ്പിക്കുന്നത്. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും ഇനിയും പ്രദര്‍ശനം ആരംഭിക്കാത്ത ഇടങ്ങളുണ്ട്. അവിടങ്ങളില്‍ കൂടി ചിത്രം എത്തുമ്പോള്‍ കായംകുളം കൊച്ചുണ്ണി വലിയ നേട്ടമായി മാറും.

നിവിന്‍ പോളിയുടെയും റോഷന്‍ ആന്‍ഡ്രൂസിന്‍റെയുമൊക്കെ സിനിമകള്‍ക്ക് സൃഷ്ടിക്കാവുന്ന തിരക്കിന് മുകളിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ്. കൊച്ചുണ്ണി വലിയ വിജയമാകുമ്പോള്‍ അതില്‍ ഇത്തിക്കര പക്കി ഒരു വലിയ ഘടകമാണെന്നതാണ് സത്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :