Kalki 2898AD: കല്‍ക്കിയിലെ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അറിയാമോ

Kalki 2898, Prabhas
Kalki 2898, Prabhas
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 ജൂലൈ 2024 (11:00 IST)
കല്‍ക്കിയില്‍ അശ്വത്ഥാമാവായെത്തിയെ അമിതാഭ് ബച്ചന്‍ അലഹബാദിലെ ബോയിസ് ഹൈസ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം അദ്ദേഹം നൈനിറ്റാളിലെ ഷെര്‍വുഡ് കോളേജില്‍ ചേര്‍ന്നു. പിന്നീട് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. റിബല്‍ സ്റ്റാര്‍ പ്രഭാസ് ചെന്നൈയിലെ ഡോണ്‍ ബോസ്‌കോ മട്രിക്കുലേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്. വിശാഖ പട്ടണത്തിലെ സത്യാനന്ദ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയവും പഠിച്ചിട്ടുണ്ട്.

ദീപികാ പദുക്കോണ്‍ തന്റെ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല. ബംഗളൂരിലെ സോഫിയ ഹൈസ്‌കൂളിലാണ് ദീപിക പഠിച്ചത്. ഇതിനു ശേഷം മൗണ്ട് കാര്‍മല്‍ കോളേജില്‍ ചേര്‍ന്നു. ഇതോടൊപ്പം താരം മോഡലിങും ചെയ്തുതുടങ്ങി. പിന്നീട് ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നെങ്കിലും ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തെലങ്കാനയില്‍ ജനിച്ച വിജയ് ദേവരകൊണ്ട ശ്രീ സത്യസായി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്. കൊമേഴ്‌സിലാണ് താരം ബിരുദം എടുത്തത്. ദിഷ പഠാനി ലക്‌നൗയിലെ അമിദി യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനിയറിങിന് ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പഠനം നിര്‍ത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ബിസിനസ് മാനേജ് മെന്റിലാണ് ബിരുദം നേടിയത്. മുംബെയിലെ ബാരി ജോണ്‍ ആക്ടിങ് സ്റ്റുഡിയോയിലും പഠിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :