ആദ്യം ഓസ്‌ട്രേലിയ പിന്നെ ന്യൂസിലാന്‍ഡ്, വിദേശ മാര്‍ക്കറ്റുകളില്‍ വിജയക്കൊടി പാറിക്കാന്‍ മമ്മൂട്ടിയുടെ കാതല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഡിസം‌ബര്‍ 2023 (12:29 IST)
മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. ഇപ്പോഴിതാ ചിത്രം ഓസ്‌ട്രേലിയന്‍ റിലീസിന് ഒരുങ്ങുകയാണ്.സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവംബര്‍ 23ന് കേരളത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനനുമതി നിഷേധിച്ചിരുന്നു. ഡിസംബര്‍ ഏഴിനാണ് സിനിമയുടെ ഓസ്‌ട്രേലിയന്‍ റിലീസ്.

ബിഗ് ബജറ്റ് ഹിന്ദി, തെലുങ്ക് സിനിമകളുടെ വിതരണക്കാരായ സതേണ്‍ സ്റ്റാര്‍ ആണ് സിനിമയുടെ ഓസ്‌ട്രേലിയന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വലിയൊരു തുകയ്ക്കാണ് വിതരണ അവകാശം വിറ്റുപോയത്. അടുത്തകാലത്തായി ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ ഓസ്‌ട്രേലിയയില്‍ വിജയം സ്വന്തമാക്കിയിരുന്നു. ഈ നേട്ടം തന്നെയാണ് മലയാള സിനിമ വിതരണം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സതേണ്‍ സ്റ്റാര്‍ ഡയറക്ടര്‍ അശ്വിന്‍ പറഞ്ഞു. ആദ്യം 25 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുക. തൊട്ടടുത്ത ആഴ്ചയില്‍ സ്‌ക്രീന്‍ കൗണ്ട് വര്‍ദ്ധിപ്പിക്കും. ഡിസംബര്‍ 14ന് ന്യൂസിലാന്‍ഡിലും റിലീസ് ഉണ്ട്.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :