Rijisha M.|
Last Modified വെള്ളി, 8 ജൂണ്‍ 2018 (11:48 IST)
പാ രഞ്ജിത് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ‘കാലാ’ ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് ആദ്യദിനം നേടിയത് 50+ കോടി രൂപ. പാ രഞ്ജിത്- രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണിത്. എല്ലായിടത്തുനിന്നും ചിത്രത്തിന് ലഭിക്കുന്നത് പോസിറ്റീവ് മറുപടികളാണ്.
തുടർന്നുള്ള ദിവസങ്ങളിൽ ചിത്രത്തിന് വലിയ കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പാ രഞ്ജിത്- രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമായ കബാലിയുടെ അടുത്തെത്താൻ പോലും കാലയ്‌ക്ക് സാധിച്ചില്ല. കബാലിയുടെ ആദ്യ ദിന കളക്ഷൻ 87.5 കോടി രൂപയായിരുന്നു. കാലയ്‌ക്ക് 36+ കോടി മാത്രമാണ് ആദ്യദിന കളക്ഷൻ.
തമിഴ്‌നാട്ടിൽ നിന്ന് 17+ കോടി രൂപയും, ആന്ധ്രയില്‍നിന്ന് 7 കോടി രൂപയും കേരളത്തില്‍നിന്ന് 3 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്ന് 6 കോടി രൂപയും നേടി.
കാല റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ വ്യാജ പകർപ്പ് ഇന്റെർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും കളക്ഷനെ ബാധിച്ചതായി സൂചനയുണ്ട്.
കേരളത്തിൽ നിന്ന് ചിത്രത്തിന് ആദ്യ ദിനം നേടിയത് മൂന്ന് കോടിയ്‌ക്ക് മുകളിലാണ്. ഒരു രജനീകാന്ത് ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ ചെറിയ തുകയാണ്. രജനിയുടെ കബാലിക്ക് കേരളത്തിൽ ആദ്യദിന കളക്ഷൻ നാല് കോടി രൂപയായിരുന്നു. മമ്മൂട്ടിയുടെ മാസ്‌റ്റർപീസിന് അഞ്ച് കോടിയും ഗ്രേറ്റ്‌ഫാദറിന് നാല് കോടിക്ക് മുകളിലുമായിരുന്നു കളക്ഷൻ.
ആദ്യദിന കളക്ഷന്റെ കാര്യത്തിൽ കേരളത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനം ബാഹുബലി 2വിനും രണ്ടാംസ്ഥാനം വിജയ്‌യുടെ മെർസലിനുമാണ്. മമ്മൂട്ടിയെയും വിജയ്‌യേയും തകർക്കാൻ ഇനിയൊരു രജനി ചിത്രത്തിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.