aparna shaji|
Last Modified ചൊവ്വ, 27 ഡിസംബര്‍ 2016 (15:55 IST)
തമിഴകത്തിന്റെ പ്രണയ ജോഡികളായ വിജയ്‌യും ജ്യോതികയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് 61 എന്ന ചിത്രത്തിലാണ്
ജ്യോതിക നായികയായെത്തുന്നു. സമാന്തയും കാജലും നായികമാരായെത്തുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
വിജയ്- അറ്റ്‌ലി കൂട്ടുകെട്ടിൽ പിറന്ന 'തെരി' മെഗാഹിറ്റ് ആയതോടെ അടുത്തൊരു ഹിറ്റിനായി ഒന്നിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു ഇരുവരും. പൂർണമായും അമേരിക്കയിലാണ് വിജയ് 61 ചിത്രീകരിക്കുക. നിരവധി ചിത്രങ്ങളുടെ ഭാഗങ്ങൾ അമേരിക്കയിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന വിജയ് ചിത്രം ഇതാദ്യമായിരിക്കും. എ ആർ റഹ്മാനാണ് സംഗീതം നൽകുന്നത്.
രണ്ട് സിനിമകളിൽ മാത്രമാണ് വിജയ്‌യും ജ്യോതികയും ഒന്നിച്ചത്. ഖുഷിയും തിരുമലൈയും. ഒരു ആഴ്ചക്കുള്ളിൽ തന്നെ ഒഫീഷ്യൽ ആയി ഇക്കാര്യം അണിയറ പ്രവർത്തകർ പുറത്തുവിടുമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 36 വയതനിലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെ വന്ന ജ്യോതികയുടെ മൂന്നാമത്തെ ചിത്രമാണിത്.