2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കുമെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 16 ഓഗസ്റ്റ് 2024 (18:22 IST)
2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കുമെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചത്. ഇതില്‍ എങ്ങനെ 2024 ല്‍ തിയേറ്ററില്‍ റിലീസായ ചിത്രത്തിന് മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കുമെന്ന് എന്റെ ചില സുഹൃത്തുക്കള്‍ എന്നോട് തിരക്കി. എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ലായെന്ന് ജൂഡ് ആന്തണി പറഞ്ഞു.

വലിയ ജനപ്രീതി നേടിയ സിനിമയായിരുന്നു 2018 എവരി വണ്‍ ഈസ് എ ഹീറോ. പ്രളയത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ നോമിനേഷന്‍ കൂടിയായിരുന്നു. നേരത്തേ ചിത്രത്തെ അവഗണിച്ചെന്ന രീതിയില്‍ സിനിമയുടെ നിര്‍മാതാവ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :