മമ്മൂട്ടിയുടെ വാഹനം തടഞ്ഞുനിർത്തി, അദ്ദേഹത്തെ ഒന്നു തൊട്ടു; മറക്കാനാകാത്ത നിമിഷം അതായിരുന്നുവെന്ന് ജോജു ജോർജ്ജ്

അയാൾക്കായി മമ്മൂട്ടി കാറിന്റെ ഗ്ലാസ് താഴ്ത്തി, അദ്ദേഹം മമ്മൂട്ടിയെ ഒന്നു തൊട്ടു; പിന്നെ സംഭവിച്ചത്

aparna| Last Updated: ചൊവ്വ, 27 ജൂണ്‍ 2017 (11:10 IST)
മലയാളത്തിൽ സ്വഭാവനടനായി തിളങ്ങുന്ന താരമാണ് ജോജു ജോർജ്ജ്. ചെറിയ റോളുകളിൽ നിന്നുമാണ് ജോജു മുൻ നിരയിലേക്ക് കയറി വന്നത്. ലുക്കാചുപ്പി, ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍ തോട്ടം എന്നീ സിനിമകളിലൂടെ മികച്ച പകടനമാണ് ജോജു കാഴ്ച വെച്ചിരിക്കു‌ന്നത്.

എല്ലാ മലയാളികളെയും പോലെ 'ബിമ് എം സിനെ' ആരാധിച്ചിരുന്ന ഒരാളായിരുന്നു ജോജു. വർഷങ്ങൾക്ക് മുമ്പ് എയർപോർട്ടിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ട കഥ ജോജു അടുത്തിടെ നാനയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അതെന്നാണ് ജോജു പറയുന്നത്.

സുഹൃത്തി യാത്രയയക്കാൻ എയർപോർട്ടിൽ എത്തിയ ജോജു അവിടെ വെച്ച് മമ്മൂട്ടിയെ കണ്ടു. മമ്മൂട്ടി കാറിൽ കയറി പോകുന്നത് കണ്ടപ്പോൾ കാറിൽ മമ്മൂട്ടിയുടെ പുറകേ പോവുകയായിരുന്നു. തന്റെ സുഹൃത്തിനെപ്പോലും മറന്നായിരുന്നു ജോജു മമ്മൂട്ടിയുടെ കാറിന്റെ പുറകേ പോയത്.

റെയില്‍വേ ഗേറ്റിനടുത്തുവെച്ച് മമ്മൂട്ടിയുടെ വാഹനത്തെ മറികടന്ന് ജോജു വണ്ടി നിർത്തി. തന്നെ വഴിയില്‍ തടഞ്ഞയാളെ കണ്ട് കാര്യം മനസ്സിലാകാതെ മമ്മൂട്ടി പകച്ചു. എന്നാൽ, ചെറുപ്പക്കാരൻ തന്റെ ആരാധകൻ ആണെന്നറിഞ്ഞപ്പോൾ ആ പകപ്പ് അദ്ദേഹത്തിന് ആശ്വാസമായി മാറുകയായിരുന്നുവത്രേ.

ജോജുവിനായി മമ്മൂട്ടി കാറിന്റെ വിന്‍ഡോ ഗ്ലാസ് തുറന്നുകൊടുത്തു. ജോജു മമ്മൂട്ടിയെ ഒന്ന് തൊട്ടു. പിന്നെ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചുകാട്ടി. മമ്മൂട്ടി ഒന്നും പറഞ്ഞില്ല. ചിരിക്കുക മാത്രം ചെയ്തു. ഗേറ്റ് തുറപ്പോൾ ആ ചെറുപ്പക്കാരനെ കൈവീശി കാട്ടി മമ്മൂട്ടി കണ്ണിൽ നിന്നും മറഞ്ഞുവെന്ന് ജോജു പറയുന്നു.

ജോജു രാജാധിരാജയില്‍ ഒരു മുഴുനീള വേഷത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :