അബ്രഹാമിന്റെ സന്തതികൾ ഭീകരന്മാരാണ്: ജോബി ജോർജ്

പ്രതികാരത്തിന് ഇതാണ് പറ്റിയ സമയം, നീചന്മാർക്ക് കാലനാകാൻ ഡെറിക്! - മമ്മൂട്ടി പറയുന്നു

അപർണ| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (11:59 IST)
‘ജൂൺ 16ന് ഡെറിക് എബ്രഹാം വരികയാണ്. അബ്രഹാമിന്റെ സന്തതികൾ ഭീകരന്മാരാണ്.‘ - അബ്രഹാമിന്റെ സന്തതികളുടെ നിർമാതാവ് ജോബി ജോർജിന്റെ വാക്കുകളാണിത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ആരാധകരെ ഇളക്കും വിധം ജോബി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയാണ് നായകൻ. ഡെറിക് എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഒരു പൊലീസ് സ്റ്റോറിയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ, വിജയവും പരാജയവും ഏറ്റുവാങ്ങിയ. വേദനയും സങ്കടവും ദുഃഖവും ഒരുപോലെയുള്ള ഒരു നായകനാണ് ഡെറിക്. സകല റെക്കോർഡുകളും തിരുത്തിക്കുറിക്കാനാണ് ഡെറിക് എത്തുന്നതെന്നാണ് ആരാധകർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :