സന്തോഷ് പണ്ഡിറ്റേ, ഞങ്ങളോട് ക്ഷമിക്കൂ....; ‘സത്യ’ സിനിമയില്‍ പാര്‍വതി നമ്പ്യാരുടെ ഡാന്‍സ് പണ്ഡിറ്റിന്റെ നായികമാരേക്കാള്‍ മോശം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

പണ്ഡിറ്റിന്റെ നായികമാരെ കടത്തി വെട്ടി ‘സത്യ’ സിനിമയിലെ പാര്‍വതി നമ്പ്യാരുടെ ഡാന്‍സ്

cinema, Flim, Director Diphan, sathyam, jayaram, parvathy nambiar, Gopi sundar, സിനിമ,  ദീപന്‍, സത്യ,  ജയറാം, പാര്‍വതി  നമ്പ്യാര്‍, ഗോപി സുന്ദര്‍
സജിത്ത്| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (15:35 IST)
അന്തരിച്ച പ്രമുഖ സംവിധായകന്‍ ദീപന്‍, ജയറാമിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘സത്യ’. ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍, റോമ എന്നിവരാണ് നായികമാരായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ഒരു പ്രണയഗാനം പുറത്തിറങ്ങിയത്. ഈ പ്രണയഗാനത്തില്‍ ജയറാമും പാര്‍വതിയുമാണ് ഡാന്‍സ് ചെയ്‌തത്. എന്നാല്‍ സിനിമയില്‍ പാര്‍വതി നമ്പ്യാരുടെ ഡാന്‍സ് കണ്ടവര്‍ അരോചകം എന്നാണ് വിശേഷിപ്പിച്ചത്. കുടാതെ സന്തോഷ് പണ്ഡിറ്റിന്റെ നായികമാരുടെ കൂട്ടത്തില്‍ പാര്‍വതിയെ ചേര്‍ക്കണമെന്ന് ചിലര്‍ അപേക്ഷിച്ചിട്ടുണ്ട്.


പാര്‍വതിക്ക് പുറമേ പാട്ട് പാടിയ അഭയ ഹിരണ്‍മയിയ്ക്കും സംഗീതം നല്‍കിയ ഗോപി സുന്ദറിനും വിമര്‍ശനങ്ങള്‍ ഉണ്ട്. ഇന്റര്‍ നാഷണല്‍ ഗാനത്തിന്റെ ഫീല്‍ തുടക്കത്തില്‍ തോന്നിയെങ്കിലും ഗായിക പാടി തുടങ്ങിയപ്പോള്‍ പൂച്ച കരയുന്നത് പോലെ തോന്നിയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം വിക്രം നായകനായ ‘ഇരുമുഖന്‍’ ചിത്രത്തിലെ ഹെലന ഹെലന ഗാനം ഗോപി സുന്ദര്‍ കോപ്പിയടിച്ചിരിക്കുകയാണെന്നും ചിലര്‍ പരാമര്‍ശം ഉന്നയിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :