'എ' സര്‍ട്ടിഫിക്കറ്റാണ് കിട്ടിയത്, ആ സിനിമ ആളുകള്‍ ചര്‍ച്ചാവിഷയമാക്കി, ധ്യാന്‍ ശ്രീനിവാസനും പറയാനുണ്ട് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (13:49 IST)
അടുത്തിടെ ഇറങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍ സിനിമകളെല്ലാം പരാജയപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷം നടനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചപ്പോഴും തുടരെ പരാജയങ്ങള്‍ നേരിടേണ്ടി വന്ന സമയത്ത് നടന്‍ രണ്ടു സിനിമകളില്‍ പ്രതീക്ഷ വച്ചിരുന്നു. അത് ഏതായിരുന്നു എന്ന് തുറന്നു പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

'ഞാന്‍ ചെയ്ത സിനിമകളെ പറ്റിയെല്ലാം എനിക്ക് ആദ്യമേ ജഡ്ജ്‌മെന്റ് ഉണ്ടായിരുന്നു. അതുപോലെ തന്നെയാണ് സംഭവിച്ചത്. കാരണം എല്ലാ സിനിമയും പൊട്ടി. അതിന്റെ ഒക്കെ കഥ കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ മേക്കിങ്ങിന്റെ സമയത്ത് തന്നെ നമുക്ക് മനസ്സിലാകും ഇത് എത്രത്തോളം പോകുമെന്ന്. അത് ഞാന്‍ ആ സിനിമയുടെ ഡയറക്ടറോടും പ്രൊഡ്യൂസറോടും പറഞ്ഞിട്ടുമുണ്ട്.

ആകെ രണ്ട് സിനിമകള്‍ മാത്രമേ ഞാന്‍ പ്രതീക്ഷ വെച്ചുള്ളൂ. അതിലൊന്നായിരുന്നു ഉടല്‍. ആ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നു ഇതിന് നല്ല റെക്കഗനേഷന്‍ കിട്ടുമെന്ന്. പക്ഷേ ബ്ലഡ് ഷെഡ് കൂടുതലുള്ളത് തിരിച്ചടിയാകുമെന്ന് ഞാന്‍ രതീഷ് ഏട്ടനോട് പറഞ്ഞു. അതുപോലെതന്നെ സംഭവിച്ചു. എ സര്‍ട്ടിഫിക്കറ്റാണ് ഉടലിന് കിട്ടിയത്. പക്ഷേ ആ സിനിമ ആളുകള്‍ ചര്‍ച്ചാവിഷയമാക്കി.',-ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :