ഇഷ തല്‍‌വാര്‍ 16 വയസുകാരിയുടെ അമ്മയോ?

'അത് വലിയ കാര്യമായി തോന്നിയിട്ടില്ല'; ഇഷ തല്‍‌വാര്‍ 16 വയസുകാരിയുടെ അമ്മയോ?

AISWARYA| Last Updated: വെള്ളി, 1 ഡിസം‌ബര്‍ 2017 (15:25 IST)
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ നടിയാണ് ഇഷ തല്‍‌വാര്‍. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇഷ മലയാളത്തില്‍ അവസാനം അഭിനിമയിച്ച സിനിമയാണ്
ക്രോസ് റോഡ്. ഇപ്പോള്‍ ഇഷ പൃഥ്വിരാജിന്റെ ഡെട്രോയിറ്റ് ക്രോസിങ്ങ് എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിക്കുന്ന ഇഷയുടെ പുതിയ പൃഥ്വിരാജിനൊപ്പമാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ഇഷ അഭിനയിക്കുന്നത്.

മംമ്ത മോഹന്‍ദാസ് ആയിരുന്നു സിനിമയില്‍ നായികയാവേണ്ടത്. എന്നാല്‍ മംമ്ത അതില്‍ നിന്നും പിന്മാറിയതോടെയാണ് ഇഷയ്ക്ക് ആ വേഷം കിട്ടിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള വിശേഷങ്ങള്‍ ഇഷ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഷൂട്ടിങ്ങിനിടെ പൃഥ്വി തന്നെ ഒരുപാട് സഹായിച്ചിരുന്നെന്നും ഇഷ പറയുന്നു. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് ശരിക്കും ജീവന്‍ കൊടുക്കുന്ന പൃഥ്വി സിനിമയ്ക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ആളാണെന്നും ഇഷ പറയുന്നു.

ചിത്രത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. തന്റെ വീട്ടിലും ഒരു കുട്ടി വളര്‍ന്ന് വരുന്നത് കണ്ടിട്ടുള്ളത് കൊണ്ട് വീട്ടമ്മയായി അഭിനയിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയിട്ടില്ലെന്നാണ് ഇഷ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :