‘പബ്ലിക് ഫിഗര്‍’ എന്നാല്‍ പൊതുമുതല്‍ എന്ന അര്‍ത്ഥമില്ല; ആരാധകരുടെ പെരുമാറ്റത്തിൽ പൊട്ടിത്തെറിച്ച് ഇല്യാന

ആരാധകരുടെ പെരുമാറ്റത്തിൽ ദേഷ്യപ്പെട്ട് ഇല്യാന

Ileana D'Cruz , male fan who misbehaved , Bollywood , Cinema , ഇല്യാന , സിനിമ , ബോളിവുഡ്
സജിത്ത്| Last Updated: തിങ്കള്‍, 21 ഓഗസ്റ്റ് 2017 (16:03 IST)
ആരാധകരിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ച് നടി ഇല്യാന. തന്നോട് അപമര്യാദയായി പെറുമാറിയ ആരാധകന് ട്വിറ്ററിലൂടെയാണ് താരം ചുട്ട മറുപടി നല്‍കിയത്. മനോഹരമായ ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു പബ്ലിക് ഫിഗറാണ് ഞാന്‍. ആഡംബരം നിറഞ്ഞതോ അജ്ഞാതമായതോ ആയ ജീവിതമല്ല എന്റേതെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. എന്നോട് അപമര്യാദയായി പെരുമാറാൻ ഒരു പുരുഷനും ഞാൻ അവകാശം നൽകിയിട്ടില്ലെന്നും താരം പറയുന്നു.

ഇതിൽ എന്റെ ആരാധകർ ആശയക്കുഴപ്പത്തിലാകരുത്. ഒരു ദിവസത്തിന്റെ അവസാനംവരെയും ഞാനൊരു സ്ത്രീയാണെന്നായിരുന്നു പറഞ്ഞു.
ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാനായി കാറിൽ പോകുന്ന സമയത്താണ് സംഭവം. ട്രാഫിക് സിഗ്നൽ മാറുന്നതിനായി തന്റെ കാർ കാത്തുകിടക്കുമ്പോഴാണ് ആറു യുവാക്കള്‍ തന്നെ ശല്യം ചെയ്യാനായി എത്തിയത്. തങ്ങളുടെ കാറിനോട് ചേർന്ന് മറ്റൊരു കാർ കിടപ്പുണ്ടായിരുന്നു.

തന്റെ കാറാണെന്ന് മനസ്സിലായതോടെ അതിലുണ്ടായിരുന്ന ചെറുപ്പക്കാർ വളരെ മോശമായി പെരുമാറാൻ തുടങ്ങി. കാറിന്റെ ജനൽച്ചില്ലിൽ തട്ടി ശബ്ദമുണ്ടാക്കി, അതിനിടെ ഒരാൾ കാറിന്റെ മുകളിലെ ബോണറ്റ് തുറന്ന് അതിൽ കമിഴ്ന്നുകിടന്ന് തന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. ചെറുപ്പത്തിൽ തനിക്ക് പൂവാല ശല്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ പ്രായത്തിൽ ആണുങ്ങളിൽനിന്നും മോശം പെരുമാറ്റം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :