ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍' നെറ്റ്ഫ്‌ലിക്‌സില്‍

Fighter On Netflix
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (10:35 IST)
Fighter On Netflix
ഹൃത്വിക് റോഷന്റെ 'ഫൈറ്റര്‍' തുടക്കം പതിയെ ആയിരുന്നുവെങ്കിലും രണ്ടാം വാരാന്ത്യത്തില്‍ എത്തിയത്തോടെ കാര്യങ്ങള്‍ മാറി.ഇപ്പോഴിതാ ഫൈറ്റര്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.ജനുവരി 25 നാണ് തിയറ്ററുകളിലെത്തിയത്.നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.















A post shared by Netflix India (@netflix_in)

ഫൈറ്ററില്‍ അഭിനയിക്കുവാനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നു.
നായകനായ ഹൃതിക് റോഷനാണ് ഏറ്റവും വലിയ തുക ലഭിച്ചിരിക്കുന്നത്. 85 കോടിയാണ് നടന്‍ കരാര്‍ ഒപ്പിട്ടത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മുന്നില്‍ തന്നെയുണ്ട് ഹൃതിക്. നായിക കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക വാങ്ങിയ പ്രതിഫലത്തെ കുറിച്ച് അറിയാം.

ഇന്ത്യന്‍ സിനിമയില്‍ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ദീപിക വാങ്ങിയത്.നയന്‍താര,കത്രീന കൈഫ് ,സാമന്ത തുടങ്ങി മുന്‍നിര നടിമാരുടെ പ്രതിഫലംഈ തുകയ്ക്ക് അടുത്ത് പോലും വന്നിട്ടില്ല. 20 കോടിയാണ് ദീപികയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :