സ്‌ട്രെസ് എങ്ങനെ മാനേജ് ചെയ്യും ?കീര്‍ത്തി സുരേഷ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2024 (20:27 IST)
കരിയറില്‍ വിജയ പരാജയങ്ങള്‍ നേരിടാത്ത സിനിമ താരങ്ങള്‍ ഇല്ല. ചിലത് തളര്‍ത്തുമെങ്കിലും സ്വയം ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് പിന്നീട് വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. അതിനൊരുദാഹരണമാണ് നടി കീര്‍ത്തി സുരേഷ്. മൂന്ന് വര്‍ഷം മുമ്പത്തെ ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ കീര്‍ത്തി നേരിടേണ്ടിവന്നു. എല്ലാവരെയും പോലെ കീര്‍ത്തിയെയും അത് നിരാശപ്പെടുത്തി. എന്നാല്‍ എങ്ങനെയാണ് താന്‍ സ്‌ട്രെസ്സ് മാനേജ് ചെയ്യുക എന്നതിനെക്കുറിച്ച് തുറന്ന് പറയുകയാണ് നടി.

'മൂന്നു വര്‍ഷം മുന്‍പ് ഒരുപാട് പരാജയങ്ങള്‍ എനിക്കു നേരിടേണ്ടി വന്നു. അതെന്നെ ഏറെ നിരാശപ്പെടുത്തി. എനിക്കൊരു പപ്പിയുണ്ട്, നൈക്കി. അവനായിരുന്നു എന്റെ സ്‌ട്രെസ്ബസ്റ്റര്‍. അവനെ കാണുമ്പള്‍ ഞാനെല്ലാം മറക്കും. ആ സമയത്ത് അങ്ങനെയായിരുന്നു. അത് അങ്ങനെയേ പ്രകടിപ്പിക്കാന്‍ പറ്റുമായിരുന്നുള്ളൂ.


അങ്ങനെയുള്ള സമയത്ത് ഞാന്‍ ചെന്നൈയിലെ എന്റെ വീട്ടില്‍ തന്നെയായിരിക്കും. സന്തോഷമായാലും സങ്കടമായാലും ഞാന്‍ ചെല്ലുന്ന ഇടം എന്റെ വീട് തന്നെയാണ്. അവിടെ പോയി വെറുതെ ഇരിക്കും. സ്‌ട്രെസ് വന്നാല്‍ ഞാന്‍ നന്നായി ഭക്ഷണം കഴിക്കും.

സ്‌ട്രെസ് ഈറ്റിങ് ശീലമുള്ള ആളാണ് ഞാന്‍. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കി കഴിച്ച് അവിടെയിരിക്കും. ടിവി കാണും. നൈക്കിയെ കളിപ്പിക്കും. അങ്ങനെ നാലു ദിവസം ഇരുന്നാല്‍, ഞാന്‍ ഓകെ ആകും.


അതു കഴിഞ്ഞാല്‍ എനിക്കു ബോറടിക്കും. അപ്പോള്‍ ഞാന്‍ പുറത്തിറങ്ങും. അങ്ങനെയൊരു സമയത്തിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. പക്ഷേ, അത് ജീവിതത്തിലെ ഒരു ഘട്ടമാണെന്നും അതിനൊരു അവസാനമുണ്ടെന്നുമുള്ള തിരിച്ചറിവ് എനിക്കുണ്ട്',-കീര്‍ത്തി സുരേഷ് പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :