നുണക്കഴിയുടെ ചിത്രീകരണത്തിനിടെ പിറന്നാള്‍ ആഘോഷം, വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (09:05 IST)
ജീത്തു ജോസഫ് ഇടവേളകള്‍ ഇല്ലാതെ സിനിമ തിരക്കുകളിലാണ്. സംവിധായകന്റെ പുതിയ ചിത്രം നുണക്കഴിയുടെ ചിത്രീകരണം ആരംഭിച്ചത് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ കഴിഞ്ഞദിവസം ഒരു പിറന്നാള്‍ ആഘോഷം നടന്നു. ഛായഗ്രഹകന്‍ സതീഷ് കുറുപ്പിന്റെ ജന്മദിനം ടീം ആഘോഷിച്ചു. പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കാളികളായി. കേക്ക് മുറിച്ചായിരുന്നു പിറന്നാള്‍ ആഘോഷം.
ഡാര്‍ക്ക് ഹ്യുമര്‍ ജോണറില്‍പ്പെട്ട സിനിമയാണിത്. ബേസിലും ജിത്തുവും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. നേര് എന്ന സിനിമയ്ക്ക് ശേഷം സിനിമയുടെ ജോലികളിലേക്ക് സംവിധായകന്‍ കടക്കും. സരിഗമയും ജീത്തു ജോസഫിന്റെ വിന്റേജ് ഫിലിംസും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. വിക്രം മെഹര്‍, സിദ്ധാര്‍ത്ഥ ആനന്ദ് കുമാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.കെ ആര്‍ കൃഷ്ണകുമാറാണ് 'നുണക്കുഴി' യുടെ തിരക്കഥ ഒരുക്കുന്നത്.
ഗ്രേസ് ആന്റണിയാണ് നായിക.സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് വി എസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സഹില്‍ ശര്‍മയാണ് സഹ നിര്‍മ്മാതാവ്. സൂരജ് കുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :