അപർണ|
Last Modified ശനി, 28 ജൂലൈ 2018 (12:27 IST)
മലയാളത്തിലെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍. സിനിമയിലെ താരങ്ങള്‍ എല്ലാം ഡിക്യുവിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ദുല്‍ഖര്‍ മുന്‍നിര നായകനിലേക്ക് ഉയര്‍ന്നത് വളരെ പെട്ടന്നായിരുന്നു.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ എന്ന ഹിറ്റ് ചിത്രം ദുൽഖറിന് ബ്രൈക്ക് നൽകി. പിന്നീടിറങ്ങിയ ദുൽഖറിന്റെ ഓരോ ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു. വളരെ പെട്ടന്നായിരുന്നു ദുൽഖർ യുവത്വത്തിന്റെ ഹരമായി മാറിയത്. മലയാളത്തിന് പുറത്തും ഡിക്യുവിന് നിരവധി ആരാധകരാണുള്ളത്
ഒരു നടൻ എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മികച്ചതാക്കി മാറ്റുന്ന കാര്യത്തില്‍ മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖറും ശ്രദ്ധാലു ആണ്. സിനിമയിലെത്തി 8 വര്‍ഷം ആവുന്നതിനുള്ളില്‍ 24 ഓളം സിനിമകളില്‍ ദുല്‍ഖര്‍ അഭിനയിച്ച് കഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഇതേദിവസമാണ് മഹാനടിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയത്. തെലുങ്കിൽ ജമിനി ഗണേഷിന്റെയും സാവിത്രിയുടെയും കഥപറഞ്ഞ ചിത്രം ബോക്സോഫീസിൽ നിന്നും 100 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 കോടി നേടുന്ന മലയാളത്തിലെ ആദ്യ യുവതാരമാണ് ദുൽഖർ.
തന്റെ കരിയറിൽ വിജയത്തിന് പിന്നിൽ വാപ്പച്ചിയാണെന്ന് ദുല്‍ഖര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യത്തിനും വിജയത്തിനും ഒരാളാണുള്ളത്, അത് എന്റെ വാപ്പച്ചിയാണ്. വാപ്പച്ചിയുണ്ടായിരുന്നില്ലെങ്കിൽ താനിവിടെ എത്തില്ലായിരുന്നുവെന്ന് പറഞ്ഞതിനൊപ്പം വാപ്പച്ചി നൽകിയ ഈ സൗഭാഗ്യം പാഴാക്കാതെ, കൃത്യമായി താൻ ഉപയോഗിക്കുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞിട്ടുണ്ട്.
ഈ വര്‍ഷം ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്ന കാര്‍വാന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.