ഹനീഫ് അദേനിയുടെ അടുത്ത നായകൻ മമ്മൂട്ടിയല്ല!

സസ്പെൻസും ത്രില്ലറും വിട്ടൊരു കളിയില്ല, ഹിറ്റുകളുടെ തമ്പുരാൻ ഹനീഫ് അദേനിയുടെ രണ്ടാമത്തെ ചിത്രം- മിഖായേൽ!

അപർണ| Last Modified വെള്ളി, 13 ജൂലൈ 2018 (08:28 IST)
സംവിധായകൻ ഹനീഫ് അദേനിക്ക് പ്രിയപ്പെട്ടയാൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. ആദ്യ രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി തന്നെയായിരുന്നു നായകൻ. ഒരെണ്ണം ഹനീഫ് സംവിധാനം ചെയ്തപ്പോൾ രണ്ടെണ്ണത്തിൽ തിരക്കഥാക്രത്ത് ആവുകയായിരുന്നു.

മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ രചയിതാവുമായ ഹനീഫ് അദേനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ രണ്ട് ചിത്രത്തിലും മമ്മൂട്ടി ആയിരുന്നു നായകനെങ്കിൽ തന്റെ പുതിയ ചിത്രത്തിൽ നിവിൻ പോളിയെ ആണ് ഹനീഫ് നായകനാക്കുന്നത്.

മിഖായേല്‍ എന്നാണ് സിനിമയുടെ പേര്. മുമ്പ് മമ്മൂട്ടിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്റോ ജോസഫാണ് നിര്‍മ്മാതാവ്. ഫാമിലി ത്രില്ലര്‍ മൂഡില്‍ ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. അതിനുശേഷം ഗീതു മോഹൻ‌ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോൻ’ലേക്ക് കടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :