മൂന്നാം ആഴ്ചയിലും 100ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ 'കണ്ണൂര്‍ സ്‌ക്വാഡ്', കേരളത്തിന് പുറത്തും തിരക്ക് കൂടുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (12:10 IST)
മമ്മൂട്ടി നായകനായി എത്തിയ'കണ്ണൂര്‍ സ്‌ക്വാഡ്' വിജയകരമായി മൂന്നാം വാരത്തില്‍ പ്രദര്‍ശനം തുടരുന്നു. മൂന്നാം വാരത്തിലും സ്‌ക്രീനുകളുടെ എണ്ണത്തില്‍ കുറവില്ല. കേരളത്തിനപ്പുറത്തും ജോര്‍ജ് മാര്‍ട്ടിനെയും ടീമിനെയും കാണുവാന്‍ ആളുകള്‍ തിരക്ക് കൂട്ടുകയാണ്. നൂറില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്നു. 
കണ്ണൂര്‍ സ്‌ക്വാഡ് പതിനാറാം ദിവസം ഇന്ത്യയില്‍ നിന്ന് 1.10 കോടി രൂപയാണ് നേടിയത്. ഒക്ടോബര്‍ 13 വെള്ളിയാഴ്ച കണ്ണൂര്‍ സ്‌ക്വാഡിന് മൊത്തത്തില്‍ 32.42% ഒക്യുപന്‍സി ഉണ്ടായിരുന്നു.68.46 കോടി കളക്ഷനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് സിനിമ നേടിയത്.
മൂന്നാം ആഴ്ചയുടെ അവസാനത്തോടെ 70 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിനെത്തിയത്.
 
 
 
 
 
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :