മമ്മൂട്ടി, എല്ലാ ഭാഷയിലെയും മെഗാസ്റ്റാര്‍ !

മമ്മൂട്ടി, എല്ലാ ഭാഷയിലെയും മെഗാസ്റ്റാര്‍ !

Rijisha M.| Last Updated: ചൊവ്വ, 8 ജനുവരി 2019 (17:50 IST)
മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുപോലെ തിളങ്ങിയ താരമാണ് മമ്മൂട്ടി. ഏത് ഭാഷയാണെങ്കിലും തന്റേതായ രീതിയിൽ അതിനെ മികച്ചതാക്കാൻ അദ്ദേഹത്തിന് കഴിയും. അതിന് നിരവധി ഉദാഹരണങ്ങളും ഉണ്ട്. ഡോ ബാബാസാഹിബ് അംബേദ്‌കറും ദളപതിയും ആനന്ദവും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനും സ്വാതി കിരണവും ഒക്കെ ഇതിന് ഉദാഹരണമാണ്.

ജബ്ബാർ പട്ടേൽ സംവിധാനം ചെയ്‌ത് മമ്മൂട്ടി ചരിത്രപുരുഷനായെത്തിയ ഫീച്ചർ ഫിലിമായിരുന്നു 'ഡോ ബി ആര്‍ അംബേദ്കർ'. മമ്മൂട്ടിയുടെ സിനിമാ ജീവിതം തന്നെ മാറ്റിമറിച്ചൊരു ഹോളിവുഡ് ചിത്രമായിരുന്നു അത്. ചിത്രത്തിലെ അഭിനയത്തിന് നിരവധി മികച്ച അഭിപ്രായങ്ങൾ മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്.

ദേവരാജന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്താടിയ തമിഴ് സിനിമയാണ് ദളപതി. 1991ൽ പുറത്തിറങ്ങിയ ഈ ചിത്രം മഹാഭാരതത്തിലെ കര്‍ണന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് മണിരത്നം ഒരുക്കിയത്. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. എന്നാൽ രജനീകാന്തും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ദളപതി എന്നതാണ് പ്രേക്ഷകർക്ക് കൂടുതൽ ആകാംക്ഷയായത്. തമിഴ് സിനിമയിലെ മമ്മൂട്ടിയുടെ ഭാവി മാറ്റിമറിച്ചതുതന്നെ ഈ ചിത്രമാണെന്ന്പറയാം.

1992ൽ മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി കെ വിശ്വാനന്ദ് സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രമാണ് സ്വാതി കിരണം. വി മധുസൂദനൻ റാവു നിർമ്മിച്ച ചിത്രത്തിൽ മഞ്ജുനാഥ്, രാധിക തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ. സംഗീതം ആസ്‌പദമാക്കിയുള്ള ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

200ൽ തമിഴിൽ നിന്ന് പുറത്തിറങ്ങിയ മറ്റൊരു മമ്മൂട്ടി ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഐശ്വര്യ റായി മമ്മൂട്ടിയുടെ പെയറായെത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. അജിത്, ചിമ്പു, ശ്രീവിദ്യ, അബ്ബാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ജെയ്‌ൻ ഓസ്‌റ്റന്റെ 'സെൻസ് ആന്റ് സെൻസിബിലിറ്റി' എന്ന നോവലിൽ നിന്നെടുത്ത കഥ രാജീവ് മേനോനാണ് സംവിധാനം ചെയ്‌തത്. പട്ടാള ജീവിതത്തിന്റെ ബാക്കിയായി ഒരു കാൽ നഷ്‌ടപ്പെട്ടയാളായാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.

2001ൽ റിലീസ് ചെയ്‌ത മറ്റൊരു മമ്മൂട്ടി ചിത്രമാണ് ആനന്ദം. എൻ ലിംഗസ്വാമിയുടേതായിരുന്നു കഥയും സംവിധാനവും. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ മുരളി, അബ്ബാസ്, ദേവയാനി, സ്‌നേഹ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. വളരെ ശക്തമായൊരു കഥാപാത്രവുമായാണ് മമ്മൂട്ടി ആദന്ദത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പ്രേക്ഷകരിലേക്ക് ആഴ്‌ന്നിറങ്ങുന്ന തരത്തിലുള്ള സാഹോദര്യബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

2012ൽ മലയാളത്തിലും കന്നഡയിലും പുറത്തിറങ്ങിയ ബൈലിഗ്വൽ ചിത്രമാണ് മമ്മൂട്ടിയുടെ ശിക്കാരി. അഭയസിംഹയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പൂനം ബജ്‌വയായിരുന്നു നായികയായെത്തിയത്. ആദിത്യ, മോഹൻ, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രമാണിത്. മമ്മൂട്ടിയും പൂനം ബജ്‌വയും ഇരട്ടവേഷത്തിലെത്തിയ കന്നഡ ചിത്രം കൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :