'എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ?‘ - ഫഹദിനോട് നസ്രിയ ചോദിച്ചു

Last Modified ചൊവ്വ, 30 ജൂലൈ 2019 (12:53 IST)
സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിംഗിനിടെയാണ് - നസ്രിയ വിവാഹം നടന്നത്. ഈ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയം മൊട്ടിട്ടത്. എങ്ങനെയാണ് വിവാഹക്കാര്യത്തെ കുറിച്ച് പരസ്പരം പറഞ്ഞതെന്ന് തുറന്നു പറയുകയാണ് ഫഹദ്. താരങ്ങളുടെ മനം കവർന്ന പ്രണയ ലേഖനം എന്നുള്ള സ്റ്റാർ ആന്റ് സ്റ്റൈലിലെ പക്തിയിലാണ് ഇക്കാര്യം പുറത്തു വന്നത്.

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ്ങ് നടക്കുന്ന സമയം. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: "എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം. ഇത്രയും ഹോണസ്റ്റിയായ ഒരു ചോദ്യ മറ്റൊരു പെൺകുട്ടിയിൽ നിന്ന് കേട്ടിട്ടില്ലെന്ന് ഫഹദ് പറയുന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫഹദ്- നസ്രിയ ജോഡിയിൽ എത്തുന്ന ട്രാൻസ് എന്ന ചിത്രത്തിനു വേണ്ടിയാണ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :