'വാലിബന്‍' വരുമ്പോഴും 'ഓസ്ലര്‍' പോയിട്ടില്ല, ജയറാം ചിത്രം ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Jayaram, Mammootty, ABraham Ozler Review, Ozler Review, Mammootty and Jayaram, Ozler Cinema, Webdunia Malayalam, Cinema News, Malayalam Webdunia
Jayaram and Mammootty (Ozler)
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ജനുവരി 2024 (15:42 IST)
മലയാളത്തിന്റെ മെഗാസ്റ്റാറും ജയറാമും ഒന്നിച്ചപ്പോള്‍ ഓസ്ലര്‍ കാണാന്‍ ആദ്യം ജനങ്ങള്‍ ഒഴുകി. ടൈറ്റില്‍ റോളില്‍ ജയറാം എത്തിയപ്പോള്‍ കഥയില്‍ പ്രാധാന്യമുള്ള അതിഥി വേഷത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടു. മിഥുന്‍ മാനുവല്‍ തോമസിന്റെയും ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 11 ദിവസം കൊണ്ട് 17.25 കോടി നേടി.


'എബ്രഹാം ഓസ്ലര്‍' ആദ്യ 10 ദിവസങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു, ഇന്ത്യയില്‍ നിന്ന് ഏകദേശം 16.00 കോടി രൂപ നേടി. പതിനൊന്നാം ദിവസം, 1.25 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തു.

എബ്രഹാം ഓസ്ലറിന്റെ' ബോക്സ് ഓഫീസ് കളക്ഷന്‍ ഇപ്രകാരമാണ്:
ഒന്നാം ദിവസം [ വ്യാഴാഴ്ച]: 2.8 കോടി രൂപ; ദിവസം 2 [ഒന്നാം വെള്ളിയാഴ്ച]: 2.15 കോടി രൂപ; ദിവസം 3 [ഒന്നാം ശനിയാഴ്ച]: 2.7 കോടി രൂപ; ദിവസം 4 [ഒന്നാം ഞായറാഴ്ച]: 3 കോടി രൂപ; ആദ്യവാരം കളക്ഷന്‍ - 14.3 കോടി; ദിവസം 9 [രണ്ടാം വെള്ളി]: 65 ലക്ഷം രൂപ; ദിവസം 10 [രണ്ടാം ശനി]: 1.05 കോടി രൂപ; 11-ാം ദിവസം [രണ്ടാം ഞായര്‍]: ?1.25 കോടി രൂപ, 11 ദിവസം കൊണ്ട് ആകെ 17.25 കോടി രൂപ നേടി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :