അനുബന്ധ വാര്‍ത്തകള്‍
- 'തെറ്റായ മരുന്നാണ് എനിക്ക് തന്നിരുന്നത്, അതാരാണെന്ന് പറയുന്നില്ല': തന്നെ നോക്കിയത് കോകിലയെന്ന് ബാല
- 'എന്നെ എന്തിനാണ് ഒരു കുറ്റവാളിയെപ്പോലെ കാണുന്നത്? ഒരുപാട് ആലോചിച്ച ശേഷമാണ് സാമന്തയുമായി പിരിയുന്നത്'; നാഗ ചൈതന്യ പറയുന്നു
- 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ട് അച്ഛൻ അമ്മയോട് ക്ഷമ ചോദിച്ചു'; സിനിമയുടെ ഹിന്ദി പതിപ്പ് നായിക സന്യ മൽഹോത്ര
- 'അങ്ങനെയൊരു സീന്‍ ഉണ്ടെന്ന് മുന്‍പ് പറഞ്ഞില്ലല്ലോ'; ഒടുവില്‍ മമ്മൂട്ടിക്കൊപ്പം ആ രംഗം അഭിനയിക്കാന്‍ സില്‍ക് തയ്യാറായി, നിബന്ധന ഇതുമാത്രം !
- Bazooka Release Date: 'എമ്പുരാന്‍' ക്ലിക്കായില്ലെങ്കില്‍ കോളടിക്കും; അവധിക്കാലം ലക്ഷ്യമിട്ട് മമ്മൂട്ടിയുടെ 'ബസൂക്ക'
എമ്പുരാനിലെ ആ സർപ്രൈസ് പുറത്ത്, കഷ്ടപ്പെട്ട് രഹസ്യമാക്കി വെച്ചിട്ടും ഇതെങ്ങനെ പുറത്തായി?
എമ്പുരാന്‍ സിനിമയിലെ 36 കഥാപാത്രങ്ങളെയും അടുത്ത 18 ദിവസത്തിനുള്ളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അടുത്ത ദിവസം മുതല്‍ അവതരിപ്പിക്കും എന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടെത്തിയ പോസ്റ്ററില്‍, നായകന് പകരം മറ്റേതോ ഒരു നടന്റെ ബാക്ക് ഷോട്ട് ആയിരുന്നു ഉണ്ടായത്. ഈ നടന്‍ ആരാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി നടന്നിരുന്നു. ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. റിക്കിന്റെ വിക്കിപീഡിയ പേജില്‍ കാണുന്ന സിനിമകളുടെ ലിസ്റ്റില്‍ എമ്പുരാന്റെ പേരും ചേര്‍ത്തിരിക്കുന്നതായി കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
തീ തുപ്പുന്ന ചുവന്ന ഡ്രാഗണ്‍ ചിത്രം പതിപ്പിച്ച വസ്ത്രം ധരിച്ച് നില്‍ക്കുന്ന കഥാപാത്രത്തെ റിക്കായിരിക്കും അവതരിപ്പിക്കുക എന്ന തരത്തിലാണ് പുതിയ പ്രചാരണം. ലോകപ്രശ്സതമായ ക്രിമിനല്‍ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്രാം ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്. തീ തുപ്പുന്ന ചുവന്ന ഡ്രാഗണ്‍ യാക്കൂസ ഗ്യാങിന്റെ ഉയര്‍ന്ന തലത്തിലുള്ളവര്‍ ധരിക്കുന്ന ചിഹ്നമാണ്. ഈ ഗ്യാങ്ങിന്റെ തലവനായാകും റിക്ക് എത്തുക എന്നും തിയറികളുണ്ട്. കൊറിയന്‍ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂണ്‍.