1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bala about Kokila

'തെറ്റായ മരുന്നാണ് എനിക്ക് തന്നിരുന്നത്, അതാരാണെന്ന് പറയുന്നില്ല': തന്നെ നോക്കിയത് കോകിലയെന്ന് ബാല

Bala about Kokila
ബന്ധുവായ കോകില ആണ് നടൻ ബാലയുടെ ഇപ്പോഴത്തെ ഭാര്യ. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാല. ​ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. കോകിലയുമായി അടുത്തതിനെക്കുറിച്ച് ബാല സംസാരിച്ചു. കോകിലയ്ക്ക് തന്നെ ഇഷ്ടമാണെന്ന കാര്യം അറിയുമായിരുന്നില്ലെന്ന് ബാല പറയുന്നു.
 
'കഴിഞ്ഞ വർഷം എന്റെ ഓപ്പറേഷനെല്ലാം കഴിഞ്ഞ ശേഷം ഒരു മെഡിസിൻ എനിക്ക് തെറ്റായി തന്നു. കൊടുത്തയാളുടെ പേര് പറയുന്നില്ല. തെറ്റായി ഞാൻ കഴിച്ചെന്ന് പറയാം. ഒരുപാട് നാൾ ഞാൻ ഇതറിയാതെ കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും ദൈവം എന്നെ രക്ഷിച്ചു. പത്ത് ദിവസം ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് എന്റെ കൂടെ കോകിലയുണ്ട്. ആ സമയത്ത് എന്റെ കാര്യങ്ങൾ നോക്കാൻ വന്നതാണ്. 
 
കഴിക്കലും കുളിക്കലും തുടങ്ങി എല്ലാ അടിസ്ഥാന കാര്യങ്ങളും ഒരു അമ്മയ്ക്ക് മാത്രമേ ചെയ്യാൻ കഴിയൂ. അന്നാണ് താൻ കോകിലയുടെ സ്നേഹം മനസിലാക്കിയതെന്നും ബാല പറയുന്നു. സീരിയസാാണ് ഇവൾ പറയുന്നതെന്ന് മനസിലാക്കി. അതുവരെയും ചെറിയ കുട്ടിയാണെന്ന് കരുതിയിരിക്കുകയായിരുന്നു. വർഷങ്ങളായി എനിക്ക് വേണ്ടി കോകില ഡയറിയിൽ കവിതയെഴുതുകുകയായിരുന്നെന്നും ബാല പറയുന്നു.
അടുത്ത ലേഖനം
'എന്നെ എന്തിനാണ് ഒരു കുറ്റവാളിയെപ്പോലെ കാണുന്നത്? ഒരുപാട് ആലോചിച്ച ശേഷമാണ് സാമന്തയുമായി പിരിയുന്നത്'; നാ​ഗ ചൈതന്യ പറയുന്നു