ദുൽഖറിന്റെ മടിയിൽ ഇരുന്ന് കരഞ്ഞു നിലവിളിക്കുന്ന മറിയം, ഗൗരവത്തിൽ താടിക്ക് കൈയ്യും കൊടുത്ത് മെഗാസ്റ്റാർ ഉപ്പൂപ്പ!

കൊച്ചുമോൾ കരഞ്ഞു നിലവിളിച്ചിട്ടും, തിരിഞ്ഞു നോക്കാതെ ഗൗരവത്തിൽ ഉപ്പൂപ്പ!

aparna| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2017 (11:57 IST)
വാപ്പച്ചി ദുൽഖറിന്റെ മടിയിലിരുന്ന് കരഞ്ഞു നിലവിളിക്കുകയാണ് കുഞ്ഞു മറിയം. തൊട്ടടുത്ത് ഉമ്മച്ചി ഉണ്ടെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല. മുൻനിരയിൽ തൊട്ടു മുന്നിലായി ഉപ്പൂപ്പയും ഉണ്ട്. കൊച്ചുമോളുടെ കരച്ചിൽ കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല ഉപ്പൂപ്പ! താടിയ്‌ക്ക് കൈ കൊടുത്ത് ഗൗരവത്തിൽ ഇരിക്കുകയാണ് മെഗാസ്റ്റാർ ഉപ്പൂപ്പ.

യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ മകൾ മറിയത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ ആരാധകർ ഇട്ട കമന്റാണിങ്ങനെ. മറിയത്തിന്റെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മമ്മൂട്ടിക്കും ദുൽഖറിനും നൽകുന്ന സ്നേഹവും ആരാധനയും എല്ലാം ആരാധകർ മറിയത്തിനും നൽകുന്നുണ്ട്.

മറിയം ഉണ്ടായപ്പോൾ ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മറിയം ദുൽഖറിനെ പോലെ തന്നെയാണെന്ന് ആരാധകർ പറയുന്നു. വാപ്പച്ചി അഭിനയിച്ച അഴകിയ രാവണനിലെ 'വെണ്ണിലാ ചന്ദന കിണ്ണം' എന്ന് തുടങ്ങുന്ന ഗാനമാണ് താൻ മറിയത്തെ ഉറക്കാനായി പാടുന്നതെന്ന് കഴിഞ്ഞ ദിവസം ദുൽഖർ ഒരു വേദിയിൽ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :