ജയസൂര്യയെ പുകഴ്ത്തി ദുൽഖർ സൽമാൻ

ജയേട്ടാ, നിങ്ങൾ ഞെട്ടിക്കുന്നു: ദുൽഖർ സൽമാൻ

aparna| Last Modified വെള്ളി, 9 ഫെബ്രുവരി 2018 (08:07 IST)
ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍. ക്യാപ്റ്റന്റെ ട്രെയിലര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് ദുല്‍ഖര്‍ ജയസൂര്യയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

'ജയേട്ടനും ക്യാപ്റ്റന്റെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും. ഈ സിനിമയ്ക്ക് വേണ്ടി എടുത്തിരിക്കുന്ന പ്രയത്‌നം ട്രെയിലറിൽ തന്നെ കാണാനുണ്ട്. ഫൈനല്‍ പ്രൊഡക്ട് മികച്ചതാണ്. എനിക്കുറപ്പുണ്ട് ഇത് വലിയ വിജയമാകുമെന്ന്'. - എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരവും ആരാധകരുടെ പ്രിയ താരവുമായിരുന്ന വിപി സത്യന്റെ ജീവിതം പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ് ലഭിക്കുന്നത്. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സത്യനായി ജയസൂര്യയാണ് വേഷമിടുന്നത്. വൈകാരിക രംഗങ്ങൾ ഉൾകൊള്ളുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കേരളാ പൊലീസിന്റെ ജേഴ്സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ ആയ ഉയർന്ന സത്യന്റെ കഥയാണ് ക്യാപ്റ്റൻ പറയുന്നത്. അനു സിത്താരയാണ് സിനിമയിലെ നായിക.

ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ക്യാപ്‌റ്റന്‍. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :