ദുല്‍ഖര്‍ നാട്ടിലില്ല, ഭാര്യക്കൊപ്പം വിദേശരാജ്യത്ത്, ഷൂട്ടിങ്ങിന് ഇടവേള

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂണ്‍ 2022 (12:28 IST)

ദുല്‍ഖര്‍ സല്‍മാന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. താരം ഇപ്പോള്‍ യാത്രയില്‍ ആണെന്ന് തോന്നുന്നു. ഷൂട്ടിങ്ങിന് ഇടവേള നല്‍കി ഭാര്യ അമാലിനൊപ്പം താരം ഒരു വിദേശ രാജ്യത്താണ് ഉള്ളത്.

ഏത് രാജ്യത്താണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്ന് നടന്‍ വെളിപ്പെടുത്തിയിട്ടില്ല.വാഹനപ്രേമിയായ ദുല്‍ഖര്‍ വിന്റേജ് മോഡല്‍ കാറുകളുടെ ഫോട്ടോകളും ക്യാമറയില്‍ പകര്‍ത്തി. ദുല്‍ഖറിന്റെ യാത്രാവിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.കുറുപ്പ്, സല്യൂട്ട്, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ ഒടുവിലായി പുറത്തിറങ്ങിയത്.

സീതാ രാമമാണ് ഇനി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :