Dies Irae Day Box office: 'പേടിപ്പിച്ചു നേടിയ കോടികള്‍'; ആദ്യദിനം കസറി 'ഡീയസ് ഈറേ'

റിലീസിനു മുന്‍പ് പ്രീമിയര്‍ ഷോ നടത്താനുള്ള നിര്‍മാതാക്കളുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആദ്യദിനത്തിലെ ബോക്‌സ്ഓഫീസ് പ്രതികരണം

Dies Irae first Show, Dies Irae Review, Dies Irae, Dies Irae Pranav Mohanlal Look, Dies Irae Pranav Mohanlal Poster, Dies Irae Story, ഡീയസ് ഈറേ, പ്രണവ് മോഹന്‍ലാല്‍, ഡീയറ് ഈറേ പ്രണവ് മോഹന്‍ലാല്‍ ലുക്ക്‌
Dies Irae
രേണുക വേണു| Last Modified ശനി, 1 നവം‌ബര്‍ 2025 (09:16 IST)

Box Office: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' വമ്പന്‍ ഹിറ്റിലേക്ക്. റിലീസ് ദിനം നാലര കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. വേള്‍ഡ് വൈഡ് 10 കോടിക്കടുത്ത് കളക്ട് ചെയ്യാന്‍ 'ഡീയസ് ഈറേ'യ്ക്കു ആദ്യദിനം സാധിച്ചിട്ടുണ്ട്.

റിലീസിനു മുന്‍പ് പ്രീമിയര്‍ ഷോ നടത്താനുള്ള നിര്‍മാതാക്കളുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആദ്യദിനത്തിലെ ബോക്‌സ്ഓഫീസ് പ്രതികരണം. പ്രീമിയര്‍ ഷോകളില്‍ നിന്നു മാത്രമായി (കേരളത്തില്‍) 80 ലക്ഷത്തിലേറെ കളക്ട് ചെയ്യാന്‍ ഡീയസ് ഈറേയ്ക്കു സാധിച്ചിട്ടുണ്ട്. എല്ലാ പ്രേക്ഷകര്‍ക്കും വേണ്ടി പ്രീമയര്‍ നടത്താനുള്ള നിര്‍മാതാക്കളുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും സിനിമ പ്രേമികള്‍ പുകഴ്ത്തുകയാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.

ഭൂതകാലം, ഭ്രമയുഗം എന്നിവയ്ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഡീയസ് ഈറേ' ഒരു ഹൊറര്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണ്. റോഹന്‍ എന്ന കേന്ദ്ര കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നു. റോഹനെ തേടിയെത്തുന്ന ഒരു മരണവാര്‍ത്തയും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. മരിച്ച വ്യക്തിയുടെ ഓര്‍മകള്‍ റോഹനെ വേട്ടയാടുന്നുണ്ട്. അയാള്‍ക്കു റോഹനോടു എന്തെങ്കിലും പറയാനുണ്ടെങ്കിലോ? രണ്ട് മണിക്കൂറില്‍ താഴെയുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.


ടെക്‌നിക്കലി ഗംഭീരമെന്നാണ് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്നത്. പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്. ജിബിന്‍ ഗോപിനാഥന്‍, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരം. തിയറ്ററില്‍ നിന്നുതന്നെ ആസ്വദിക്കേണ്ട ചിത്രമാണ് ഡീയസ് ഈറേ. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷെഹ്നാദ് ജലാലിന്റെ ക്യാമറയും ഡീയസ് ഈറേയെ കൂടുതല്‍ മികച്ചതാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :