അപർണ|
Last Modified വെള്ളി, 20 ഏപ്രില്‍ 2018 (13:49 IST)
മമ്മൂട്ടി നായകനായ മായാവിക്ക് പുറമെ ഡാകിനി കൂടി വെള്ളിത്തിരയിലേക്കെത്തുന്നു. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് മികച്ച സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത രാഹുൽ ജി നായരാണ് ഡാകിനി സംവിധായനം ചെയ്യുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ച ഉര്‍വശി തിയറ്റേര്‍സും ബി. രാകേഷും ചേര്‍ന്നാണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ നിര്‍മാതാവായ സന്ദീപ് സേനന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ വെളിപ്പെടുത്തി.
സുഹൃത്തുക്കളെ, തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷം ഉര്‍വശി തീയേറ്റേഴ്‌സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു ‘ഡാകിനി’. ഇത്തവണ നിര്‍മാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്‌സല്‍ സിനിമയും കൂടെയുണ്ട് . അരങ്ങില്‍: സുരാജ് വെഞ്ഞാറമൂട് , ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) അലന്‍സിയര്‍ , ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്മി.
കഥ തിരക്കഥ സംവിധാനം : രാഹുല്‍ റിജി നായര്‍ (ഒറ്റമുറി വെളിച്ചം) ,നിര്‍മാണം : ബി രാകേഷ് , സന്ദീപ് സേനന്‍ , അനീഷ് എം തോമസ് , ഛായാഗ്രഹണം : അലക്‌സ് പുളിക്കല്‍ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുല്‍ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സഹസംവിധാനം: നിതിന്‍ മൈക്കിള്‍ , ചമയം : റോണെക്‌സ് സേവ്യര്‍ , നിര്‍മാണ നിര്‍വഹണം : എസ് മുരുഗന്‍ , ജൂണില്‍ ചിത്രീകരണം ആരംഭിക്കും 2018 അവസാനം ‘ ഡാകിനി ‘ തീയേറ്ററുകളില്‍ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ‘ ഡാകിനി ‘ വിതരണം ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവും എന്ന
പ്രതീക്ഷയോടെ …നന്ദി