മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ടൊവിനോ അധിക്ഷേപിച്ചോ ?; താരത്തിനെതിരെ സൈബര്‍ ആക്രമണം

 tovino thomas , mammootty , mohanlal , facebook post , ടൊവിനോ തോമസ് , മമ്മൂട്ടി , മോഹന്‍‌ലാല്‍ , കോബ്ര
Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (17:43 IST)
മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സമൂഹമാധ്യമങ്ങളിലൂടെ
ആക്ഷേപിച്ചുവെന്നാരോപിച്ച് നടന്‍ ടൊവിനോ തോമസിന് നേരെ സൈബര്‍ ആക്രമണം.

2012ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്‌റ്റാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം.

ടൊവിനോയുടെ പേരിലുള്ള വേരിഫൈ ചെയ്യാത്ത ഒരു പേജില്‍ നിന്നുള്ള കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്‌റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. ഈ പോസ്‌റ്റില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചെഴുതിയ പരാമര്‍ശങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്.

വേരിഫൈ ചെയ്യാത്ത പേജില്‍ നിന്നുള്ള പോസ്‌റ്റ് ടൊവീനോയ്‌ക്കെതിരായി വൈറലാക്കിയത് ആരെന്ന് വ്യക്തമല്ല. സത്യാവസ്ഥ അറിയാതെയാണ് പലരും യുവതാരത്തെ അധിക്ഷേപിച്ച് രംഗത്തുവന്നത്. പോസ്‌റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ടൊവിനോയ്‌ക്ക് എതിരായി ഇവര്‍ ഉപയോഗിക്കുന്നത്.

അതേസമയം, സൈബര്‍ ആക്രമണത്തോട് പ്രതികരിക്കാനോ സത്യാവസ്ഥ എന്താണെന്ന് പറയാനോ ടൊവിനോ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :