രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ; തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി കോളിവുഡ്

രജനിയുടെ 2.0 യുടെ കാര്യവും സ്വാഹ; തമിഴ് റോക്കേഴ്സിന്റെ ഭീഷണിയില്‍ ഞെട്ടി കോളിവുഡ്

  Cinema , tamilrockers , shankar film 2.0 , 2.0 , Rajinikanth , രജനികാന്ത് , തമിഴ് റോക്കേഴ്‌സ് , ശങ്കര്‍ , സര്‍ക്കാര്‍
ചെന്നൈ| jibin| Last Updated: ശനി, 10 നവം‌ബര്‍ 2018 (15:49 IST)
ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്റെ
2.0യ്‌ക്ക് തമിഴ് റോക്കേഴ്സിന്റെ ഭീഷണി. ഈ മാസം തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വ്യാജന്‍ സൈറ്റിലൂടെ പുറത്തു വിടുമെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്‌തത്.

തമിഴ് റോക്കേഴ്സിന്‍റെ ട്വിറ്റര്‍ പേജിലായിരുന്നു റിലീസിങ്ങ് വിവരം പുറത്ത് വിട്ടത്. "#2Point0 Coming Soon in Tamil Rockers. (sic)" എന്നായിരുന്നു ട്വിറ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ട്വിറ്റ് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ കുറച്ച് കഴിഞ്ഞ് വീണ്ടും ട്വിറ്റ് വന്നു.

വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരിന്റെ വ്യാജ പതിപ്പും തമിഴ് റോക്കേഴ്സ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശങ്കറിന്റെ 2.0ന്‍റെ പകര്‍പ്പും എത്തുമെന്ന വാര്‍ത്തകളും പുറത്തുവന്നത്. നവംബര്‍ 29 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

രജനികാന്ത് - ആമി ജാക്‌സണ്‍ ജോഡികള്‍ ഒന്നിക്കുന്ന ചിത്രം മുഴുവനായും 3D ഫോര്‍മാറ്റിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. എആർ റഹ്മാന്റേതാണ് സംഗീതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :