കൊച്ചി|
Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (11:19 IST)
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് തുടര്‍നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൽവിൻ ആന്റണിയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിജിപി ലോക്നാഥ് ബഹ്റക്ക് പരാതി നൽകി.
പരാതിയില്‍ നടപടി ഉടനുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. സംവിധായകന്റെ ആക്രമണത്തില്‍ എറണാകുളം സൗത്ത്പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകുന്നുവെന്നാണ് ആൽവിൻ ആന്റണിയുടെ ആരോപണം.
കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയും എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംവിധായകനും സംഘവും ആല്‍വിന്റെ വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും സുഹൃത്ത് നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് റോഷന്‍ ആന്‍ഡ്രൂസ് വീട്
ആക്രമിച്ചതെന്ന് ആല്‍വിന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.