ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 'പുഷ്പ 2',ഒടിടി അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്

Pushpa 2
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (15:11 IST)
Pushpa 2
തെലുങ്ക് സിനിമയിലെ സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന് മലയാളികള്‍ക്കിടയിലും ധാരാളം ആരാധകരുണ്ട്. പുഷ്പ പാന്‍ ഇന്ത്യന്‍ വിജയമായതിന് പിന്നാലെ താരത്തിന്റെ മാര്‍ക്കറ്റും ഒന്നും കൂടി വലുതായി.സിനിമയുടെ ഒടിടി അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്.

275 കോടിക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഒടിടി അവകാശം നേടിയത്.ആദ്യ ഭാഗത്തിന്റെ ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈമിനായിരുന്നു.ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് പുഷ്പ 2 മറികടന്നത്.175 കോടിക്കായിരുന്നു 'ആര്‍ആര്‍ആറി'ന്റെ ഡിജിറ്റല്‍ അവകാശം വിറ്റുപോയത്.
2024 ഓഗസ്റ്റ് 15 -ന് റിലീസ് ചെയ്യും.
ഫഹദ് ഫാസില്‍ രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2021-ല്‍ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ച സിനിമ പ്രേമികളെ കയ്യിലെടുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :