ഹാലൂസിനേഷന്‍ കാണാന്‍ തുടങ്ങി,അവസ്ഥ മോശമായി വന്നു,വീല്‍ചെയറിലാണ് എയര്‍പോര്‍ട്ടില്‍ എത്തിച്ചതെന്ന് ബ്ലെസി

കെ ആര്‍ അനൂപ്| Last Modified ശനി, 6 ഏപ്രില്‍ 2024 (15:18 IST)
2018 ലാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2023ല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നതിനിടെ നിരവധി പ്രതിസന്ധിഘട്ടങ്ങള്‍ ടീം തരണം ചെയ്തു. സംവിധായകന്‍ ബ്ലെസി സിനിമയ്ക്ക് പുറകെ 16 വര്‍ഷങ്ങള്‍ സഞ്ചരിച്ചു.അവസാനത്തെ ഷോട്ട് എടുത്ത ശേഷം ബ്ലെസി വയ്യാതെയായി തുടര്‍ന്ന് ആശുപത്രിയിലും.

വീല്‍ചെയറിലാണ് അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ആ സമയത്ത് താന്‍ അനുഭവിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബ്ലെസി പങ്കുവയ്ക്കുകയാണ്.

'ഷൂട്ടിന്റെ അവസാന ദിനമായപ്പോഴേക്ക് ഞാന്‍ വല്ലാത്ത ക്ഷീണിതനായി. ജോര്‍ദാനിലെ ചൂടൊക്കെ കാരണം വയ്യാതെയായി. ലാസ്റ്റ് ദിവസമായപ്പോള്‍ ശരീരം ചെറുതായി ചൂടായി തുടങ്ങി. ഓരോ ഷോട്ട് കഴിയുംതോറും എന്റെ അവസ്ഥ മോശമായി വന്നു. ആദ്യമൊക്കെ നിന്നുകൊണ്ട് ഇന്‍സ്ട്രക്ഷന്‍സ് നല്‍കിയ ഞാന്‍ പിന്നീട് ഇരുന്നു. അവസാനമായപ്പോള്‍ ഞാന്‍ മോണിറ്ററിന്റെ അടുത്ത് കട്ടിലിട്ട് ചാഞ്ഞു കിടന്നു കൊണ്ടാണ് ഓരോ ഇന്‍സ്ട്രക്ഷന്‍സ് കൊടുത്തത്.

എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഹോസ്പിറ്റലൈസ്ഡ് ബോഡിയിലെ സോഡിയം ലെവലൊക്കെ വല്ലാതെ കുറഞ്ഞു.അഞ്ചാമത്തെ ദിവസമായപ്പോള്‍ ഞാന്‍ ഹാലൂസിനേഷന്‍ കാണാന്‍ തുടങ്ങി. രാജു വരുന്ന അതേ ഫ്‌ലൈറ്റിലാണ് എന്നെയും കൊണ്ടുവന്നത്. ഇരുത്തിയാണ് എന്നെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവന്നത്. അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ',- ബ്ലെസി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :