ബിലാൽ അഥവാ വീര്യം കൂടിയ വീഞ്ഞ്, ഷൂട്ടിംഗ് ഉടൻ തുടങ്ങുന്നു? - സൂചന നൽകി സൌബിനും ഉണ്ണി ആറും !

Last Modified വ്യാഴം, 27 ജൂണ്‍ 2019 (11:34 IST)
ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ഇനി ബിലാലിന്‍റെ ജോലികളിലേക്ക് കടക്കുകയാണ്. ബിലാലിനായുള്ള എഴുത്തിലാണ്.

ചിത്രത്തെ കുറിച്ച് കുറച്ചു നാളുകളായി വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ സൗബിൻ അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർ വീണ്ടും ആവേശത്തിൽ ആയിരിക്കുന്നത്. ബിഗ് ബി എന്ന ക്യാപ്ഷനോട് കൂടി അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു സൗബിൻ.

ഉണ്ണി ആറിന്റെ സ്റ്റാറ്റസും ഇതു തന്നെയായിരുന്നു. ഇതോടെ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങി എന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. എന്തായാലും മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ബിലാലിന് വേണ്ടി.

നീളൻ മാസ്സ് ഡയലോഗുകളിൽ കയ്യടിച്ചവരെ കൊണ്ട് ഒറ്റ വരി കൊണ്ട് കയ്യടിപ്പിച്ചു സ്ലോ മോഷൻ കൊണ്ടും ഛായാഗ്രഹണം കൊണ്ടും അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു ബിഗ് ബി. തീയറ്ററുകളിൽ വലിയ പ്രകമ്പനം കൊള്ളിക്കാതിരുന്ന പിന്നീട് വീര്യം കൂടിയ വീഞ്ഞായി മനസ്സിലേക്കു ചേക്കേറുകയായിരുന്നു.

ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും.

അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും. ഒരു മാസ് ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അത്രമേൽ ഉണ്ട് ബിലാലിനു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച ...

അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച മൂന്ന് വയസ്സുകാരി മരിച്ചു
അട്ടപ്പാടിയിലെ ഓമലയില്‍ ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ എലിവിഷം ...

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ ...

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു. ഞായറാഴ്ച രാത്രി 7 ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ...

'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ ...

'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ കൊലവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍
ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഇന്ന് ...

കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ...