'മുസ്ലീം യുവാവും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലവ് ജിഹാദ്'; ബിഗ് ബോസ് ബഹിഷ്കരിക്കാൻ ആഹ്വാനം

ഷോയിൽ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ടാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

റെയ്നാ തോമസ്| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (08:32 IST)
രാജ്യത്തെ ഏറ്റവും പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ദിവസങ്ങൾക്ക് മുൻപാണ് സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസിന് തുടക്കമായത്. ഇപ്പോൾ ഷോയ്ക്കെതിരെ വർഗീയ പ്രചാരണം ശക്തമാവുകയാണ്. ഷോയിൽ നിന്നുള്ള ഒരു ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ടാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

ഷോയിലെ മത്സരാർത്ഥികളായ മാഹിറ ശർമയും അസീം റിയാസും കെട്ടിപ്പുണർന്ന് ഒരു കിടക്കയിൽ കിടക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിലാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് പുറത്ത് വന്നതോടെ ഷോ ലവ് ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നും ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തി.

എന്നാൽ ഈ ചിത്രം മാഹിറ ശർമയുടെയും അസീം റിയാസിന്റെതുമായിരുന്നില്ല. ബിഗ് ബോസ് മുൻ മത്സരാർത്ഥികളായ സുയാഷ് റായിയുടെയും കിഷ്‌വർ മർച്ചന്റിന്റേതുമായിരുന്നു. ബിഗ് ബോസ് സീസൺ 9ൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതരായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :