Rijisha M.|
Last Modified ബുധന്‍, 23 മെയ് 2018 (15:24 IST)
ബിഗ് ബോസിന്റെ മലയാളം പതിപ്പ് തുടങ്ങുന്നുവെന്ന് കേട്ടപ്പോൾ മുതൽ അവതാരകൻ ആരാണെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. തമിഴിലെയും ഹിന്ദിയിലെയും മികച്ച ടെലിവിഷൻ ഷോ ആണ് ബിഗ് ബോസ്. ഇത് മലയാളത്തിലും വരുന്നുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
എന്നാൽ താരങ്ങൾക്കൊപ്പം
മോഹൻലാൽ അവതാരകനായെത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെയും മോഹൻലാലിന്റെയും പേരായിരുന്നു കേട്ടതെങ്കിലും മോഹൻലാലാണെന്ന് ചാനൽ പ്രവർത്തകർ അറിയിച്ചതോടെ ആരാധകർ ഏറെ ആകാംക്ഷയിലാണ്. ബിഗ് സ്‌ക്രീൻമാത്രമല്ല മിനി സ്‌ക്രീനും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാൻ പോകുകയാണ് ലാലേട്ടൻ.
അമേരിക്കന്‍ ടി വി ഷോയായ ബിഗ് ബ്രദറിന്‍റെ ഇന്ത്യന്‍ രൂപമാണ് ബിഗ്ബോസ്. ഒരു കൂട്ടം ആളുകളെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴെ കുറച്ചുകാലത്തേക്ക് ജീവിക്കാന്‍ വിടുന്നു. അവരുടെ ബന്ധുക്കളുമായോ കൂട്ടുകാരുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നതല്ല. പുറംലോകവുമായി ബന്ധമില്ലാതിരിക്കുന്ന അവരുടെ ദൈനം ദിന ജീവിതം ഷൂട്ട് ചെയ്യുകയാണ് പരിപാടി. എല്ലാ ആഴ്ചയും ഒരാള്‍ വീതം ഷോയില്‍ നിന്ന് പുറത്താകും. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ ഷോയിലെ വിജയിയാകും.