Bazooka Box Office: ബസൂക്ക വീണോ? മൂന്നാം ദിനവും രണ്ട് കോടി, ഇന്ന് നിര്‍ണായകം
റിലീസ് ദിനത്തില്‍ 3.25 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച 2.10 കോടിയും നേടാന്‍ ബസൂക്കയ്ക്കു സാധിച്ചിരുന്നു
രേണുക വേണു|
Last Modified ഞായര്‍, 13 ഏപ്രില്‍ 2025 (08:24 IST)
Bazooka Box Office: ബോക്‌സ്ഓഫീസില്‍ താഴേക്ക് വീണ് മമ്മൂട്ടി ചിത്രം ബസൂക്ക. റിലീസ് ചെയ്തു മൂന്നാം ദിനമായ ശനിയാഴ്ച രണ്ട് കോടിയാണ് ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍.
റിലീസ് ദിനത്തില്‍ 3.25 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച 2.10 കോടിയും നേടാന്‍ ബസൂക്കയ്ക്കു സാധിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 7.5 കോടിക്ക് അടുത്തെത്തി.
മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തിയാലേ ബസൂക്കയ്ക്കു ഇനിയുള്ള ദിവസങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. ബുക്ക് മൈ ഷോയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ അവസാന 24 മണിക്കൂറില്‍ 47,000 ടിക്കറ്റുകളാണ് ബസൂക്കയുടേതായി വിറ്റുപോയിരിക്കുന്നത്. തലേന്ന് ഇത് 67,000 ആയിരുന്നു.
ആദ്യദിനം ശരാശരി അഭിപ്രായങ്ങളാണ് സിനിമയ്ക്കു ലഭിച്ചത്. അതേസമയം ബസൂക്കയ്ക്ക് ഒപ്പം റിലീസ് ചെയ്ത ആലപ്പുഴ ജിംഖാനയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തു. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലറാണ്.