തിയറ്ററുകള്‍ ഹൗസ് ഫുള്‍ ആകുന്നു,ഷോകളുടെ എണ്ണം കൂടിവരുകയാണ്, നന്ദി പറഞ്ഞ് ദിലീപ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 11 നവം‌ബര്‍ 2023 (10:30 IST)
ബാന്ദ്ര കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളില്‍ എത്തിയത്. സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദിലീപും സംവിധായകനായ അരുണ്‍ ഗോപിയും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്. ഷോകളുടെ എണ്ണം കൂടിവരുകയാണെന്നും തിയറ്ററുകള്‍ ഹൗസ് ഫുള്‍ ആകുമെന്ന് സന്തോഷത്തിലാണ് തങ്ങളെന്നും ദിലീപ് പറയുന്നു.കലാഭവന്‍ ഷാജോണും രണ്ടാള്‍ക്കും കൂടെയുണ്ടായിരുന്നു.
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :