1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Balayya Mohanlal Empuran

Balayya in Empuran: സ്റ്റീഫന്‍ നെടുമ്പള്ളിയെ ഇടിക്കാന്‍ ബാലയ്യ ? എംപുരാനില്‍ വമ്പന്‍ താരനിരയ്ക്ക് സാധ്യത

എന്തായാലും മലയാളത്തില്‍ നിന്നല്ലാത്ത ഏതെങ്കിലും പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എംപുരാനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്

Balayya Mohanlal Empuran
Balayya in Empuran: മോഹന്‍ലാലിന്റെ വില്ലനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലയ്യ (നന്ദമൂരി ബാലകൃഷ്ണ) എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനിലാണ് ബാലയ്യ മോഹന്‍ലാലിന്റെ വില്ലനായി എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സിനിമയുമായി ബന്ധപ്പെട്ട ആരും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
 
എന്തായാലും മലയാളത്തില്‍ നിന്നല്ലാത്ത ഏതെങ്കിലും പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എംപുരാനില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അത് ആരാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. പാന്‍ ഇന്ത്യന്‍ ലെവലില്‍ എംപുരാന്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
 
അതേസമയം, 2023 ല്‍ എംപുരാന്‍ ഷൂട്ടിങ് ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ 2023 ല്‍ തന്നെ റിലീസ് ചെയ്യും. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തും.
 
 
 
അടുത്ത ലേഖനം
Diya Krishna Hot Photos: ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ ദിയ കൃഷ്ണ