നിഹാരിക കെ എസ്|
Last Modified ശനി, 9 നവംബര്‍ 2024 (10:20 IST)
തനിക്ക് ഹഷിമോട്ടോസ് എന്ന അപൂർവ്വരോഗമാണെന്ന് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. സിനിമ ഇല്ലാതെ ആയതോടെ ഡിപ്രഷനിലായെന്നും ഹഷിമോട്ടോസ് എന്ന രോഗം ബാധിച്ചതോടെ കൂടുതൽ ഡിപ്രഷനിലേക്ക് പോയെന്നും
നടൻ പറയുന്നു. സിനിമ ആസ്വദിക്കാന്‍ തനിക്ക് സാധിക്കാറില്ല. വിമാനയാത്ര നടത്തിയാല്‍ പോലും തന്റെ ഭാരം കൂടും. ഈ രോഗം തന്റെ അമ്മയ്ക്കും സഹോദരിക്കും ഉണ്ടെന്നും അര്‍ജുന്‍ പറയുന്നുണ്ട്.
'സിനിമ നടക്കാതെ വരുമ്പോള്‍, ആ നിമിഷങ്ങള്‍ ദിവസങ്ങളാകും മാസങ്ങളാകും, വര്‍ഷങ്ങളാകും. സ്വയം സംശയിക്കാന്‍ തുടങ്ങും. നെഗറ്റീവുകള്‍ക്ക് എന്നും ശബ്ദം കൂടുതലാണ്. പിന്നെ തടിയനായ കുട്ടി ആയതിനാല്‍ വര്‍ഷങ്ങളോളം നമ്മള്‍ പോലുമറിയാതെ മെന്റല്‍ ട്രോമയുണ്ടാകും. ഞാനും ഈ ഘട്ടത്തില്‍ എത്തിയപ്പോള്‍ തെറാപ്പി സ്വീകരിച്ചു. ഞാന്‍ ആരോടും അങ്ങോട്ട് പോയി സംസാരിക്കുന്നതല്ല. എനിക്ക് സാധിക്കുന്ന ഏറ്റവും നല്ല രീതിയില്‍ സ്വയം പരിഹരിക്കുകയാണ് ചെയ്യുക. കഴിഞ്ഞ വര്‍ഷമാണ് വിഷാദ രോഗത്തിനുള്ള തെറാപ്പി ആരംഭിക്കുന്നത്. സിനിമ കാണുന്നത് പോലും എനിക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല.
സിനിമയായിരുന്നു എന്റെ ജീവിതം. ഉറക്കം നഷ്ടമായി. തെറാപ്പി തുടങ്ങിയപ്പോള്‍ ആദ്യത്തെ ആഴ്ച വര്‍ക്കായില്ല. പിന്നീട് എന്നെ സംസാരിക്കാന്‍ അനുവദിക്കുന്ന ഒരാളെ കണ്ടെത്തി. അവര്‍ എനിക്ക് മൈല്‍ഡ് ഡിപ്രഷന്‍ ആണെന്ന് കണ്ടെത്തി. ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാറില്ല. എനിക്ക് ഹഷിമോട്ടോസ് ഡിസീസുണ്ട്. തൈറോയ്ഡിന്റെ വകഭേദം ആണ്. വിമാനയാത്ര നടത്തിയാല്‍ പോലും എന്റെ ഭാരം കൂടും. എനിക്ക് 30 വയസുള്ളപ്പോഴാണ് അത് വന്നത്. എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു. സഹോദരിക്കും ഉണ്ട്. ഓരോ സിനിമകളിലും എന്റെ ശരീരത്തില്‍ വന്ന മാറ്റം കൃത്യമായി എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്', നടൻ പറയുന്നു.