”ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ വ്യക്തിഹത്യയ്ക്ക് വഴിയൊരുക്കുന്നു”: അപര്‍ണ ബാലമുരളി

ചലച്ചിത്ര നിരൂപണങ്ങള്‍ വ്യക്തിഹത്യയ്ക്ക് വഴിയൊരുക്കുന്നു”: അപര്‍ണ ബാലമുരളി

കൊച്ചി| Rijisha M.| Last Modified ചൊവ്വ, 15 മെയ് 2018 (11:58 IST)
ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര പലപ്പോഴും വ്യക്തിഹത്യയ്‌ക്ക് വഴിയൊരുക്കുന്നുവെന്ന് നടി അപർണ ബാലമുരളി. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിലടക്കം പല നിരൂപണങ്ങളും വരുന്നുണ്ട്, ഇത് ചിത്രത്തെ മാത്രമല്ല താരങ്ങളേയും ഹനിക്കുന്ന തരത്തിൽ മാറുന്നുണ്ട്, ഇത് വേദനാജനകമാണ്. കാമുകി എന്ന ചിത്രത്തിന്റെ പ്രചരണാർഥം എറണാകുളം പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അപർണ.

പലരുടെയും ദീർഘനാളത്തെ പ്രയത്‌നത്തിന്റെ ഫലമാണ് ഒരു സിനിമ. അതിനെ കണ്ണടച്ച് വിമർശിക്കുമ്പോൾ അത് ചിത്രത്തെ ബാധിക്കും. സിനിമാ താരങ്ങളും മനുഷ്യരാണെന്ന പരിഗണന ഓൺലൈൻ വിമർശകർ നൽകാറില്ലെന്നും അപർണ കുറ്റപ്പെടുത്തി.

ഒരേസമയം അഷ്‌കറിന്റേയും ആസിഫിന്റേയും ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അപർണ കൂട്ടിച്ചേർത്തു. 'കാമുകി'യിലെ നായകൻ അഷ്‌കർ അലി, നിർമ്മാതാവ് ഉമേഷ് ഉണ്ണിത്താൻ, ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച കാവ്യാ സുരേഷ്, ഡെയ്‌ൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :