aparna shaji|
Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (11:57 IST)
എന്തൊരു ഗംഭീര സിനിമയാണിത്! വിസ്മയിപ്പിക്കുന്ന ചിത്രം, ലിജോ ജോസ്. ഞാന്‍ ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സിനിമയാണ് അങ്കമാലി ഡയറീസ്. പറയുന്നത് മറ്റാരുമല്ല, സിനിമാപ്രേമികൾക്ക് പ്രിയങ്കരനായ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആണ്.
കേരളത്തിലെത്തിയ അനുരാഗ് മഞ്ജു വാര്യര്‍ക്കൊപ്പമാണ്
സിനിമ കണ്ടത്. കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരിയും നായകന്‍ പെപ്പെയെ അവതരിപ്പിച്ച ആന്റണി വര്‍ഗീസും നിര്‍മ്മാതാവ് വിജയ് ബാബുവുമൊക്കെ സ്ഥലത്തുണ്ടായിരുന്നു. എല്ലാവര്‍ക്കുമൊപ്പം നിന്ന് ഫോട്ടോയുമെടുത്തതിന് ശേഷമാണ് അനുരാഗ് തിരികെ പോയത്.
മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ വരെ ചിത്രത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു.