എന്നേയും കീർത്തിയേയും അവർ മോശക്കാരിയാക്കി: അനു ഇമ്മാനുവൽ

അപർണ| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (11:54 IST)
നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി തിളങ്ങിയ ഇപ്പോൾ തെലുങ്കിലെ മുൻ‌നിര നായികമാരിൽ ഒരാളാണ്. റിയലിസ്റ്റിക് ആകണമെന്ന അഭിപ്രായം എനിക്കില്ല. ബുദ്ധി ശ്യൂന്യമായ കഥാപാത്രങ്ങള്‍ ചെയ്താൽ അത് അവതരിപ്പിക്കുന്നവരും മണ്ടന്മാരാണെന്ന് കരുതുന്നത്രേം മണ്ടത്തരം വേറെയില്ലെന്ന് അനു അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

എന്നെയും കീര്‍ത്തിയെയും കുറിച്ച് ഒരുപാട് ആളുകള്‍ മോശം പറഞ്ഞിട്ടുണ്ട്. മഹാനടിക്ക് ശേഷം ഇപ്പോൾ കീർത്തിയുടെ പൊസിഷൻ എന്താണെന്ന് നോക്കൂ. അതുപോലെ എനിക്കും മഹത്തായ ഒരു കഥാപാത്രം അവതരിപ്പിക്കാൻ എന്നെങ്കിലും അവസരം കിട്ടും. അന്ന് എന്റേയും ജീവിതം മാറുമായിരിക്കും - അനു പറയുന്നു.

ഗീതാ ഗോവിന്ദത്തിലെ നായികാവേഷം വേണ്ടെന്ന് വച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്ന് അനു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :