Last Modified ബുധന്‍, 31 ജൂലൈ 2019 (12:35 IST)
അങ്കമാലി ഡയറീസിലൂടെ സിനിമയിലേക്കെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആന്റണി വർഗീസ് എന്ന പെപേ തമിഴിലേക്ക്. ദളപതി വിജയ് നായകനാകുന്ന ചിത്രത്തിലൂടെയാണ് പെപേ തന്റെ കന്നി തമിഴ് ചിത്രത്തിനൊരുങ്ങുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ മാനഗരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോൾ ഒരുങ്ങുന്ന ചിത്രം ഒരു ഗ്യാങ്ങ്സ്റ്റർ ത്രില്ലറാണ്. രണ്ട്
ഗ്യാങ്സ്റ്റർ ടീമുകൾ തമ്മിലുള്ള കുടിപ്പകയെ ആധാരമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചന.
തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.