'ജീവിതത്തിൽ ഞാൻ ഏറ്റവുമധികം കാത്തിരുന്ന ആ നിമിഷമെത്തി'; സന്തോഷം പങ്കുവച്ച് അമൃത

മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികക്കു വേണ്ടിയാണു തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നത് എന്ന് പലപ്പോഴും താരം പറയാറുണ്ട്.

തുമ്പി എബ്രഹാം| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2019 (14:56 IST)
വിശേഷ വാർത്തകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ കൂടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഗായിക അമൃതാ സുരേഷ്.
മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികക്കു വേണ്ടിയാണു തന്റെ ജീവിതം
ഉഴിഞ്ഞു വച്ചിരിക്കുന്നത് എന്ന് പലപ്പോഴും താരം പറയാറുണ്ട്.

ഇതിപ്പോൾ തന്റെ ജീവിതത്തിൽ ഏറ്റവും കാത്തിരുന്ന നിമിഷത്തിന്റെ സന്തോഷത്തിലാണ് അമൃത. മകൾ പാപ്പു സംഗീത വഴിയിലേക്ക് തിരിയുകയാണ്. ഞങ്ങളുടെ പാപ്പുകുട്ടൻ അവളുടെ സംഗീത യാത്ര മഹാനവമി ദിനത്തിൽ മൂകാംബിക ക്ഷേത്രത്തിൽ ആരംഭിക്കുകയാണ്. ഞങ്ങൾ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത് എന്നാണ് അമൃത കുറിക്കുന്നത് .

അമ്മയുടെ വഴിയേ പാപ്പു പാട്ടിലേക്ക് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കു വയ്ക്കുന്ന വീഡിയോകളിൽ നിന്നും മനസിലാകുന്നുണ്ടായിരുന്നു ആരാധകർക്ക് . അച്ഛൻ ബാലയെ പോലെ മുതിരുമ്പോൾ സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരുന്ന് കാണാം .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :